Deshabhimani

ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് ട്രാക്കുണരും

ജില്ലാ സ്കൂൾ കായികമേളയുടെ ലോഗോ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ പ്രധാനാധ്യാപകൻ എം സുനിൽകുമാറിന് നൽകി പ്രകാശിപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Oct 16, 2026, 01:30 AM | 1 min read

നീലേശ്വരം

പുതുവേഗവും ദൂരവും ഉയരവും കണ്ടെത്താനുള്ള ക‍ൗമാര കായികമേളയ്‌ക്ക്‌ വെള്ളിയാഴ്‌ച നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ ട്രാക്കുണരും. ചായ്യോത്ത് ഗവ.ഹയർ സെക്കന്ററി സ്കൂൾ ആതിഥ്യമരുളുന്ന മേളയ്‌ക്ക്‌ 18ന്‌ സമാപനമാകും. 7 ഉപജില്ലകളിൽനിന്നായി 1500 കായിക താരങ്ങളും 150 ഒഫീഷ്യൽസും പങ്കെടുക്കും. 95 ഇനങ്ങളിലായാണ് മത്സരം. വെള്ളി രാവിലെ 10.30ന്‌ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനംചെയ്യും. 18ന് വൈകിട്ട് 4ന്‌ സമാപന സമ്മേളനം ഉദ്ഘാടനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ നിർവഹിക്കും. സന്ദീപ് വാര്യർ എംഎൽഎ വിജയികൾക്കുള്ള സമ്മാനം നൽകും. കായികമേളയുടെ ലോഗോ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ ഹെഡ് മാസ്റ്റർ എം സുനിൽകുമാറിന് നൽകി പ്രകാശനംചെയ്തു. ശനിയാഴ്‌ച അധ്യാപകർക്കുള്ള മത്സരങ്ങൾ നടക്കും. അധ്യാപകർക്ക് പുരുഷവിഭാഗത്തിൽ 40ന് മുകളിൽ 40ന് താഴെ കാറ്റഗറിയിലും, അധ്യാപികമാർക്ക് 30ന് മുകളിൽ, 30ന് താഴെ കാറ്റഗറിയിലും 100, 200, 400, 1500 മീറ്റർ ഓട്ടം, ഷോട്പുട്, ലോങ് ജംമ്പ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. വാർത്ത സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എം രാജൻ, കൺവീനർ കെ ടി സീമ, എം സുനിൽകുമാർ, വൈസ് ചെയർമാൻ പി മനോഹരൻ, നികേഷ് മാടായി, പ്രോഗ്രാം സെക്രട്ടറി കെ വി ബിജു, ടി ആർ പ്രീതിമോൾ, ടി ദീപേഷ് കുമാർ, പി വി സുനിൽ, പി വി സുകുമാരൻ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home