Deshabhimani

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി

മുഖ്യ തെരഞ്ഞെടുപ്പ്‌ 
കമീഷണർ രാജിവയ്‌ക്കണം

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം കുറിച്ച് വിദ്യാനഗറിലെ എ കെ ജി മന്ദിരത്തിൽ മുതിർന്ന നേതാവ് പി കരുണാകരൻ പതാക ഉയർത്തുന്നു                                                                                                                                                            ഫോട്ടോ: ശരത് കൽപ്പാത്തി
വെബ് ഡെസ്ക്

Published on Oct 16, 2026, 01:30 AM | 1 min read

കാസർകോട്‌

രാജ്യത്ത്‌ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്‌ക്കണമെന്ന്‌ സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. എസ്‌ഐആറിന്റെ ഭാഗമായി 13.7 കോടി ഇന്ത്യക്കാരെ വോട്ടർ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. ഗ്യാനേഷ്‌കുമാറിന്റെ നടപടി പ്രതിഷേധാർഹമാണ്‌. മൂന്ന്‌ അംഗങ്ങളുള്ള കമീഷനിലെ രണ്ട്‌ പേർ 14 തവണ വിയോജിപ്പ്‌ രേഖപ്പെടുത്തിയിട്ടും പരിഗണിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു. ഇത്‌ അപകടകരവും ജനാധിപത്യവിരുദ്ധവുമാണ്‌. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ്‌ കമീഷൻ സംഘപരിവാർ അജൻഡ നടപ്പാക്കുകയാണ്‌. ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ രാജ്യത്ത്‌ ഉയർന്നുവന്ന ജനകീയ പ്രതിഷേധങ്ങളെയും വിദ്യാർഥി – യുവജന പ്രക്ഷോഭങ്ങളെയും കേന്ദ്ര സർക്കാർ പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്തുകയാണ്‌. എന്നാൽ ഇതിനുമുന്നിൽ തോറ്റു മടങ്ങില്ല. സമരം കൂടുതൽ കരുത്താർജ്ജിക്കും. രാജ്യത്ത്‌ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും പ്രമേയത്തിൽ പറഞ്ഞു.


ഇന്ന്‌ കാൽ ലക്ഷം പേരുടെ റാലി

കാസർകോട്‌ സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്‌ സമാപനം കുറിച്ച്‌ വെള്ളിയാഴ്‌ച കാസർകോട്ട്‌ കാൽലക്ഷം പേരുടെ റാലി. വൈകിട്ട്‌ നാലിന്‌ വിദ്യാനഗറിലെ കാസർകോട്‌ ഗവ. കോളേജിന് സമീപത്തെ വി എസ് അച്യുതാനന്ദന്‍ നഗറിലാണ്‌ റാലി. ജില്ലയിൽ സിപിഐ എമ്മിന്റെ കരുത്തും സംഘടനാശേഷിയും വിളംബരംചെയ്യുന്നതായിരിക്കും റാലി. തുടർന്ന്‌ തീപ്പാട്ട്‌ സംഘത്തിന്റെ ഗാനമേളയും അരങ്ങേറും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home