ബാലസംഘം ജില്ലാ സമ്മേളനം നാളെ തുടങ്ങും

രാജപുരം
ബാലസംഘം ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ഇരിയ നീലാംബരി ഓഡിറ്റോറിയത്തിൽ നടക്കും. ശനി പകൽ മൂന്നിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്യും. രാത്രി വിവിധ കലാപരിപാടികൾ നടക്കും. 18ന് വൈകിട്ട് സമാപിക്കും. സംസ്ഥാന സെക്രട്ടറി ടി എസ് സന്ദീപ്, പ്രസിഡന്റ് പ്രവിഷ പ്രമോദ് എന്നിവർ പങ്കെടുക്കും. ജില്ലയിൽ ബാലസംഘത്തിന്റെ 1732 യൂണിറ്റുകളിൽനിന്നായി 69000 അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളിലെ തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികളും 60 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 260 പേർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോളർ സ്കേറ്റിങ്, ചിത്രരചന, ക്വിസ്, ഷൂട്ടൗട്ട്, സൈക്കിൾ റൈസിങ് എന്നിവ സംഘടിപ്പിച്ചു. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ ടി വി ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് ജി കെ സുരക്ഷ, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ ശ്രീഹരി, സുരേഷ് വയമ്പ്, ആദർശ് വേപ്പ്, പി ദിലീപ്കുമാർ, അനന്തു കൃഷ്ണൻ എന്നിവർ അറിയിച്ചു.








0 comments