ബാലസംഘം ക്യാന്പയിൻ തുടങ്ങി
ഉച്ചഭക്ഷണത്തിൽ മണ്ണിടരുത്

കണ്ണൂർ
ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ, വെളിച്ചം കെടുത്തല്ലേ ഞങ്ങൾ പഠിച്ചോട്ടെ എന്നീ മുദ്രാവാക്യങ്ങളുയർത്തി ബാലസംഘം സ്കൂളുകൾക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം മോറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂളിൽ സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് നിർവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം പി ഗോകുൽ അധ്യക്ഷനായി. ആന്തൂർ നഗരസഭാ ചെയർപേഴ്സൺ വി സതീദേവി, ജില്ലാ വൈസ് പ്രസിഡന്റ് പ്രജിത്ത് കെ, ജില്ലാ കൺവീനർ ഇ സുമേശൻ, ജില്ലാ കോ ഓഡിനേറ്റർ അമൽ പ്രേം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ദേവാദ്രിക ജി കൃഷ്ണൻ, ജില്ലാ ജോ. കൺവീനർ സി അശോക് കുമാർ, ജില്ലാകമ്മിറ്റി അംഗം വി വി അഭിനവ്, ആന്തൂർ നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ദീപ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ വി ഋതിൻ സ്വാഗതം പറഞ്ഞു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.








0 comments