ജർമനിയിലും ഓസ്ട്രേലിയയിലും ഇരട്ട പിഎച്ച്ഡി പ്രവേശനം നേടി കാഞ്ഞിരോട് സ്വദേശിനി

കാഞ്ഞിരോട്
ജർമനിയിലെ ഫ്രീഡ്രിക്ക് ഷില്ലർ യൂണിവേഴ്സിറ്റി, ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള സംയുക്ത 'ഡ്യുവൽ പിഎച്ച്ഡി' പ്രോഗ്രാമിലേക്ക് കാഞ്ഞിരോട് സ്വദേശിനി വി ശ്രീലക്ഷ്മി അർഹയായി. ജർമൻ റിസർച്ച് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന 'മെറ്റാ- ആക്ടീവ് കൺസോർഷ്യം' എന്ന അന്താരാഷ്ട്ര ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ അവസരം. മൊത്തം 50 കോടിയോളം രൂപ (5.5 ദശലക്ഷം യൂറോ) ഫണ്ടുള്ള ഈ വൻകിട ഗവേഷണ കൂട്ടായ്മയിൽ, ശ്രീലക്ഷ്മി നാനോ ഫോട്ടോണിക്സ്, ഫോട്ടോണിക് മെറ്റാസർഫേസ് എന്നീ മേഖലകളിലാണ് പഠനം നടത്തുന്നത്. ഔദ്യോഗിക ഗവേഷണ ശമ്പളത്തോടെയുള്ള ഈ പഠനത്തിന്റെ ഭാഗമായി ജർമനിയിലെ ഗവേഷണത്തോടൊപ്പം ഒരു വർഷം ഓസ്ട്രേലിയയിലെ കാൻബെറയിലും പ്രവർത്തിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കുസാറ്റിൽനിന്ന് ഫിസിക്സിൽ ഇന്റഗ്രേറ്റഡ് എംഎസ്സി പൂർത്തിയാക്കിയ ശ്രീലക്ഷ്മി കണ്ണൂർ സെന്റ് തെരാസാസ് സ്കൂളിലും പ്ലസ് ടു പഠനം മുണ്ടേരി ഗവ. ഹയർ സെക്കൻഡറിയിലുമാണ് പൂർത്തിയാക്കിയത്. കാഞ്ഞിരോട് 'ശ്രീനിലയ'ത്തിൽ വട്ടോളി ബാബുവിന്റെയും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ സീനിയർ ക്ലാർക്കായ സി ഷീജയുടെയും മകളാണ്. സഹോദരി ശ്രീനന്ദ (മുണ്ടേരി ഹയർസെക്കൻഡറിയിൽ പ്ലസ് വൺ വിദ്യാർഥി).








0 comments