print edition പാലക്കാട് ഡിവിഷൻ വിഭജനം, യുപിഐ ഫീസ്;പ്രമേയം പാസാക്കി നിയമസഭ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യുപിഐ ഇടപാടുകൾക്ക് ഫീസ് ഇൗടാക്കാനും പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിനും എതിരായി നിയമസഭ പ്രമേയം പാസാക്കി. കെ രാജൻ, രമേശ് പിഷാരടി എന്നിവരുടെ പ്രമേയങ്ങൾ ഒൗദ്യോഗിക പ്രമേയമായി മുഖ്യമന്ത്രി വി ഡി സതീശനാണ് അവതരിപ്പിച്ചത്. രണ്ട് ബിജെപി അംഗങ്ങളുടെ വിയോജിപ്പോടെ പ്രമേയങ്ങൾ പാസാക്കി.
യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഇൗടാക്കുന്നത് കൊള്ളയാണെന്ന് പ്രമേയം അവതരിപ്പിച്ച് കെ രാജൻ പറഞ്ഞു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കുത്തകകൾക്കാണ് നേട്ടം ലഭിക്കുക. നോട്ടുനിരോധനത്തിന് സമാനമാണ് നീക്കമെന്നെും കെ രാജൻ പറഞ്ഞു.
കേരളത്തിന്റെ റെയിൽവേ വികസനം അട്ടിമറിക്കുന്നതാണ് പാലക്കാട് ഡിവിഷൻ വിഭജനമെന്ന് പ്രമേയം അവതരിപ്പിച്ച് രമേശ് പിഷാരടി പറഞ്ഞു. യുപിഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള തീരുമാനം ചെറുകിട, ഇടത്തരം വ്യവസായ സംരംഭകരെയാണ് കൂടുതൽ ദോഷരമായി ബാധിക്കുകയെന്ന് ചർച്ചയ്ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എ പ്രഭാകരൻ, പി മമ്മിക്കുട്ടി, എം എസ് അരുൺകുമാർ, വി കെ സനോജ്, സി അജയപ്രസാദ്, പി കെ പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.









0 comments