Deshabhimani

ഡല്‍ഹി നരനായാട്ടിനെതിരെ കേന്ദ്രജീവനക്കാരുടെ മാര്‍ച്ച്

March by Central Government Employees

കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷനും കേന്ദ്ര പെൻഷൻ സംഘടനകളും ചേർന്ന് സംഘടിപ്പിച്ച മാർച്ച്‌ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ വി മനോജ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 16, 2026, 03:06 AM | 1 min read

കൊച്ചി


കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറുടെ നടപടിക്കെതിരെ രാജ്യ തലസ്ഥാനത്ത് പുരോഗമന യുവജന വിദ്യാർഥി സംഘടനകളും ജനപ്രതിനിധികളും നടത്തുന്ന സമരം അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു.


ജില്ലയിലെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷനും കേന്ദ്ര പെൻഷൻ സംഘടനകളും ചേർന്ന് പ്രതിഷേധമാർച്ചും യോഗവും സംഘടിപ്പിച്ചു. വെട്ടുകാട്ട് കവലയിൽ നടന്ന യോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ വി മനോജ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം കെ അഭിലാഷ് അധ്യക്ഷനായി. സിജിപിഎ ജില്ലാ സെക്രട്ടറി ടി കെ സജീവ്, വിവിധ സംഘടനാ നേതാക്കളായ ഒ സി ജോയി, പി ജനാർദനൻ, പി വി സുധീഷ്ബാബു, വി എസ് പ്രവീൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home