Deshabhimani

തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ
 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Awards announced
വെബ് ഡെസ്ക്

Published on Oct 16, 2026, 02:36 AM | 1 min read

തൃപ്പൂണിത്തുറ


തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥകളിരംഗത്തെ മികവിന് യുവകലാകാരന്മാർക്ക് നൽകുന്ന കെ വി കൊച്ചനിയൻ സ്മാരക പുരസ്കാരത്തിനും തൃപ്പൂണിത്തുറ ഉണ്ണിക്കൃഷ്‌ണൻ പുരസ്‌കാരത്തിനും കഥകളി വേഷ കലാകാരൻ ആർഎൽവി പ്രമോദ്‌ തെരഞ്ഞെടുക്കപ്പെട്ടു.


രാജീവ് വർമ മെമ്മോറിയൽ പുരസ്കാരത്തിന് ചെണ്ട കലാകാരൻ ആർഎൽവി സോമദാസും, കെ വി ഹരിദാസ് തമ്പുരാൻ സ്‌മൃതി പുരസ്‌കാരത്തിന് അണിയറ കലാകാരൻ എരൂർ മനോജും തെരഞ്ഞെടുക്കപ്പെട്ടു.


കലാമണ്ഡലം വൈക്കം കരുണാകരൻ പുരസ്‌കാരത്തിന് മുതിർന്ന കഥകളി വേഷ കലാകാരൻ കോട്ടക്കൽ നന്ദകുമാരൻനായർ, എരൂർ ശശി സ്‌മാരക പുരസ്‌കാരത്തിന് തേവലക്കര രാജൻ, തൃപ്പൂണിത്തുറ സജീവൻ സ്മാരക പുരസ്കാരത്തിന് ചോറ്റാനിക്കര സുരേന്ദ്രൻമാരാർ, കലാമണ്ഡലം ശശി സ്‌മാരക പുരസ്‌കാരത്തിന് കലാമണ്ഡലം രാജനാരായണൻ, തൃപ്പൂണിത്തുറ കഥകളി കേന്ദ്രം നൽകുന്ന വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പിന് ആർഎൽവി കോളേജിലെ ആർഎൽവി ടി അഞ്ജലിയും തെരഞ്ഞെടുക്കപ്പെട്ടു.


25 ന് തൃപ്പൂണിത്തുറ ശ്രീ വെങ്കിടേശ്വര മന്ദിർ ഓഡിറ്റോറിയത്തിൽ നടക്കുന്ന കഥകളി കേന്ദ്രം വാർഷിക സമ്മേളനത്തിൽ ദീപക് ജോയ് എംഎൽഎ പുരസ്കാരങ്ങൾ നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home