കെ വാസുവിനെ അനുസ്മരിച്ചു

കെ വാസു അനുസ്മരണദിനത്തിൽ കെഎസ്കെടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ടി സി ഷിബു പതാക ഉയർത്തുന്നു
ആലുവ
കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വാസു ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണം സംഘടിപ്പിച്ചു.
ചെങ്ങമനാട് പുറയാർ വിരുത്തി കവലയിൽ നടന്ന അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എ രഘുനാഥ് അധ്യക്ഷനായി. ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, കെഎസ്കെടിയു ഏരിയ സെക്രട്ടറി ഇ എം സലിം, ടി വി സുധീഷ്, സുമ ഷാജി എന്നിവർ സംസാരിച്ചു.
കെഎസ്കെടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ടി സി ഷിബു പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി, ട്രഷറർ എൻ എസ് സജീവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഇ എം സലിം എന്നിവർ സംസാരിച്ചു. ചെങ്ങമനാട് പുറയാർ കടന്നോത്ത് സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാറും കവളങ്ങാട് പൈങ്ങോട്ടൂർ കടവൂരിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സോമ പുരുഷോത്തമനും മൂവാറ്റുപുഴ മുനിസിപ്പൽ സൗത്ത് വില്ലേജ് കമ്മിറ്റിയിൽ ഏരിയ പ്രസിഡന്റ് ടി എൻ മോഹനനും ഉദ്ഘാടനം ചെയ്തു.









0 comments