Deshabhimani

പ്രാഥമികാരോഗ്യകേന്ദ്രം മാറ്റാൻ നീക്കം പുനപ്പരിശോധിക്കണമെന്ന്‌ 
സിപിഐ എം

Move to change primary healthcare

45–-ാംഡിവിഷനിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന 
പ്രാഥമികാരോഗ്യകേന്ദ്രം

വെബ് ഡെസ്ക്

Published on Oct 16, 2026, 02:53 AM | 1 min read

 വൈറ്റില


കൊച്ചി നഗരസഭ 45–-ാം ഡിവിഷനിൽ (പൊന്നുരുന്നി ഈസ്റ്റ്) വർഷങ്ങളായി പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രം മറ്റൊരു ഡിവിഷനിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം പുനപ്പരിശോധിക്കണമെന്ന് സിപിഐ എം വൈറ്റില ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.


1989 മുതൽ നഗരസഭയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന വൈറ്റിലയിലെ ആദ്യത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഒന്നാണിത്. ചികിത്സ തേടിവരുന്ന രോഗികളുടെ എണ്ണം വർധിച്ചപ്പോൾ പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്രാഥമികാരോഗ്യകേന്ദ്രം കഴിഞ്ഞ കൗൺസിലർ ദിപിൻ ദിലീപിന്റെ ശ്രമഫലമായി ആധുനിക സൗകര്യത്തോടെ പുതിയൊരു ഇരുനിലക്കെട്ടിടത്തിലേക്ക്‌ മാറ്റി ലാബ് അടക്കം പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷമായിട്ടുള്ളു. രാവിലെമുതൽ വൈകട്ടുവരെ രണ്ടു ഡോക്ടർമാരുടെ സേവനമുൾപ്പെടെ വിവിധ ചികത്സാസൗകര്യം ലഭിക്കുന്ന ആരോഗ്യകേന്ദ്രത്തിൽ ദിവസവും ഇരുനൂറിലധികം രോഗികളാണ് ഒപിയിൽ ചികിത്സ തേടിയെത്തുന്നത്. കൂടാതെ ഇഎൻടി, സൈക്യാട്രി, പിഡിയാട്രിക് അടക്കം വിവിധ വിഭാഗങ്ങളുടെ സേവനം ആഴ്ചയിൽ പലദിവസങ്ങളിലായി ലഭിച്ചുവരുന്നു.


മികച്ചനിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രം ചില നിക്ഷിപ്ത താൽപ്പര്യക്കാരുടെ ഇടപെടലിന്റെ ഫലമായി ഇവിടുന്ന്‌ മാറ്റാനാണ് അധികൃതർ ശ്രമിക്കുന്നത്. സങ്കുചിത രാഷ്ട്രീയ താൽപ്പര്യത്തോടെ ഈ പ്രാഥമികാരോഗ്യകേന്ദ്രം മറ്റൊരു പ്രദേശത്തേക്ക് മാറ്റുന്ന നടപടിയിൽനിന്ന്‌ നഗരസഭാധികൃതർ പിന്മാറണമെന്നും തീരുമാനം പുനപ്പരിശോധിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ലോക്കൽ സെക്രട്ടറി പി ബി സുധീർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home