Deshabhimani

ഡൽഹി സമരത്തിന്‌ 
ഐക്യദാർഢ്യവുമായി പ്രതിഷേധജ്വാല

 Solidarity with the Delhi Struggle

മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ അസോസിയേഷൻ തൃപ്പൂണിത്തുറയിൽ പ്രതിഷേധജ്വാല തെളിക്കുന്നു

വെബ് ഡെസ്ക്

Published on Oct 16, 2026, 02:48 AM | 1 min read

മുളന്തുരുത്തി


മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ ഡൽഹിയിൽ നടക്കുന്ന സമരത്തിന് പിന്തുണയുമായി ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ്‌ നേതൃത്വത്തിൽ ജാഥയും ഐക്യദാർഢ്യസദസ്സും സംഘടിപ്പിച്ചു.


പഞ്ചായത്ത് പ്രസിഡന്റ്‌ ലിജോ ജോർജ്‌ പ്രതിഷേധജ്വാല തെളിച്ചു. വൈസ് പ്രസിഡന്റ്‌ മഞ്ജു അനിൽകുമാർ, പി കെ രഞ്ചൻ, കെ എസ് സജീവ്, പ്രൊഫ. എം വി ഗോപാലകൃഷ്ണൻ, പി എ തങ്കച്ചൻ, ടി കെ മോഹനൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home