ഏലൂരിന്റെ സമ്പൂർണ ശുചിത്വ വാർഡ്

ഏലൂർ നഗരസഭയിലെ സമ്പുർണ ശുചിത്വ വാർഡായി 11–-ാം വാർഡിനെ പ്രഖ്യാപിക്കുന്നു
കളമശേരി
ഏലൂർ നഗരസഭ 11-ാം വാർഡിനെ സമ്പൂർണ മാലിന്യമുക്ത ശുചിത്വ വാർഡ് ആയി പ്രഖ്യാപിച്ചു.
മാലിന്യമുക്ത നവകേരളം പദ്ധതിയിൽ സ്ഥാപനങ്ങളിലും വീടുകളിലും ഉറവിട മാലിന്യം വേർതിരിക്കൽ, ജൈവമാലിന്യ സംസ്കരണം, ഹരിതകർമസേന മുഖേനയുള്ള അജൈവ മാലിന്യ ശേഖരണം, സാനിറ്ററി മാലിന്യങ്ങളുടെ ശാസ്ത്രീയ കൈമാറ്റം, ബോധവൽക്കരണം, തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വാർഡിനെ സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിച്ചത്. വൈസ് ചെയർപേഴ്സൺ ലീല ബാബു സ്ഥിരം സമിതി അധ്യക്ഷരായ സബീന നൗഷാദ്, അതാ ഷെബിൻ, വാർഡ് കൗൺസിലർ ജോസഫ് ഷെറി തുടങ്ങിയവർ സംസാരിച്ചു.









0 comments