Deshabhimani

മഹിളാ അസോസിയേഷൻ ഐക്യദാർഢ്യറാലി 
നടത്തി

Held a solidarity rally

ഡൽഹി സമരത്തിന് ഐക്യദാർഢ്യവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Oct 16, 2026, 02:17 AM | 1 min read

പറവൂർ


​മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും നടത്തി.


സംസ്ഥാന കമ്മിറ്റി അംഗം പി എസ് ഷൈല ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എം എ രശ്മി അധ്യക്ഷയായി.


ജില്ലാ ട്രഷറർ എം ആർ റീന, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എൻ ശ്രേഷ, ജ്യോതി ദിനേശൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home