Deshabhimani

print edition കർഷകരുടെ ആശങ്ക സർക്കാർ 
കാണാതിരിക്കരുത്‌: പിണറായി

Pinarayi Vijayan Niyamasabha
വെബ് ഡെസ്ക്

Published on Oct 16, 2026, 02:23 AM | 1 min read

തിരുവനന്തപുരം: ഇടുക്കി കലക്‌ടറുടെ ഉത്തരവ്‌ അവിടെ ജീവിക്കുന്ന എല്ലാവരിലും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു. അവരെയെല്ലാം റിസോർട്ടുകാരുടെ വക്താവാണെന്ന്‌ പറയാനാകുമോ. സിഎച്ച്‌ആർ ഭൂമിയുടെ കാര്യത്തിൽ എൽഡിഎഫ്‌ സർക്കാരിന്‌ വ്യത്യസ്‌ത നിലപാടാണെന്ന മുഖ്യമന്ത്രിയുട പരാമർശം ശരിയല്ലെന്നും പിണറായി പറഞ്ഞു.


ഇടുക്കിയിലെ അനധികൃത നിർമാണമാണ്‌ പൊളിക്കുന്നത്‌ എന്നത്‌ ശരിയല്ല. കർഷകരുടെ നിർമാണമാണ്‌ നീക്കുന്നത്‌. വന്യമൃഗങ്ങളുടെ സഞ്ചാരപാത സംബന്ധിച്ച്‌ റിപ്പോർട്ട്‌ ലഭിച്ചതിനെത്തുടർന്നാകുമല്ലോ നടപടി. അങ്ങനെയെങ്കിൽ അത്‌ ജനങ്ങളെ ബോധ്യപ്പെടുത്തിയോ. പൊളിച്ചുനീക്കുംമുമ്പ്‌ ജനങ്ങളെ അറിയിച്ചോ. അതിന് നടപടിക്രമം ഉണ്ടാകണ്ടേ. കർഷകരുടെ ആശങ്ക സർക്കാർ കാണാതിരിക്കരുത്‌. കർഷകസംഘടനകളും രാഷ്‌ട്രീയപാർടികളും എല്ലാം റിസോർട്ടുകാരെ സംരക്ഷിക്കാനാണോ രംഗത്തുവരുന്നത്‌. ഇടുക്കി ഡിസിസി പ്രസിഡന്റ്‌ റിസോർട്ട്‌ വക്താവായാണ്‌ പ്രതികരിച്ചത്‌ എന്നു പറയാനാകുമോ. അനധികൃത റിസോർട്ടുകളുണ്ടെങ്കിൽ നടപടിയെടുക്കട്ടെയെന്നും പിണറായി പറഞ്ഞു. സിഎച്ച്‌ആർ ഭൂമി വനഭൂമിയല്ല, റവന്യ‍ൂവിന്റേതാണ്‌ എന്ന നിലപാടായിരുന്നു എൽഡിഎഫ്‌ സർക്കാരിന്‌ എല്ലാകാലത്തും. അതിൽ മാറ്റമുണ്ടായിട്ടില്ല. അക്കാര്യം കോടതിയെയും അറിയിച്ചതാണെന്നും പിണറായി പറഞ്ഞു. കർഷകരോട്‌ യുദ്ധപ്രഖ്യാപനം നടത്തുകയാണ്‌ സർക്കാർ എന്ന്‌ കെ രാജൻ പറഞ്ഞു. പി കെ പ്രവീണും സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home