Deshabhimani

മൂന്നാം റോ റോ കാണാമറയത്ത്‌
യാത്രാദുരിതം ഒഴിയുന്നില്ല

ro ro service

മൂന്നാമത്തെ റോ റോ ജങ്കാർ സർവീസ് ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് റോ റോ പാസഞ്ചേഴ്സ് അസോസിയേഷനും വൈപ്പിൻ ജനകീയ കൂട്ടായ്മയും ചേർന്ന്‌ വൈപ്പിൻ ജെട്ടിയിൽ സ്ഥാപിച്ച കൗണ്ട് ഡൗൺ ബോർഡ്

വെബ് ഡെസ്ക്

Published on Oct 16, 2026, 02:21 AM | 1 min read

വൈപ്പിൻ


ഫോർട്ട്‌ കൊച്ചി-–വൈപ്പിൻ റൂട്ടിലെ ദുരിതയാത്ര പരിഹരിക്കാൻ എൽഡിഎഫ്‌ ഭരണസമിതി ഫണ്ട്‌ അനുവദിച്ച്‌ അഞ്ചുമാസംമുന്പ്‌ കപ്പൽശാല പണി പൂർത്തിയാക്കിയ ‘സേതു സാഗർ–3’ മൂന്നാം റോ റോ ജങ്കാർ കാണാമറയത്ത്‌. ജൂലൈ 12ന്‌ മുഖ്യമന്ത്രി വി ഡി സതീശൻ കൊട്ടിഘോഷിച്ച്‌ ഉദ്‌ഘാടനം കഴിഞ്ഞുപോയിട്ട്‌ പിന്നെ ഇതിനെ കണ്ടിട്ടില്ല. സർവീസിനിറക്കാതെവന്നതോടെ യാത്രാക്ലേശം പഴയപടി തുടരുന്നു.


ഓരോ തൊടുന്യായങ്ങൾ പറഞ്ഞ്‌ സർവീസ് നീട്ടിക്കൊണ്ടുപോകുന്ന യുഡിഎഫ്‌ ഭരിക്കുന്ന കൊച്ചിൻ കോർപറേഷന്റെ നടപടിയിൽ ദുരൂഹതയുണ്ടെന്നാണ്‌ യാത്രക്കാരുടെ ആരോപണം. ഉദ്‌ഘാടനത്തിനുശേഷം കൊച്ചിൻ ഷിപ്‌യാർഡിലേക്ക് മാറ്റിയ ജങ്കാർ പിന്നെ ആരും കണ്ടിട്ടില്ല. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വില്ലിങ്‌ഡൺ ഐലൻഡ്, പള്ളുരുത്തി, തോപ്പുംപടി, ഇടക്കൊച്ചി, അരൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് നിത്യേന ജോലിക്ക് പോകുന്നവരും കയറ്റുമതി മത്സ്യവാഹനങ്ങളുമാണ് റോ റോയെ ആശ്രയിക്കുന്നത്.


നിലവിൽ രണ്ട് ജങ്കാർ സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രാദുരിതത്തിന് അറുതിയില്ല. പലപ്പോഴും ജങ്കാർ തകരാറിലാകും. ഒരു റോ റോ മുടങ്ങിയാൽ ഫോർട്ട് വൈപ്പിനിലെയും ഫോർട്ട് കൊച്ചിയിലെയും ജെട്ടികളിൽ വാഹനങ്ങളുടെ നീണ്ടനിരയാകും.


മാരിടൈം ബോർഡിൽനിന്ന്‌ രജിസ്‌ട്രേഷൻ ലഭിച്ചിട്ടില്ലെന്നാണ്‌ പുതിയ ന്യായീകരണം. പ്രത്യേക കമ്പനി രൂപീകരിച്ച് അവർക്ക്‌ സർവീസ് ഏൽപ്പിക്കണമെന്ന കൊച്ചിൻ കോർപറേഷന്റെ തീരുമാനപ്രകാരം സർക്കാർ അനുമതി നൽകിയിട്ടും കമ്പനി രൂപീകരിക്കാത്തതിലും ദുരൂഹതയുണ്ടെന്ന്‌ വൈപ്പിൻ–ഫോർട്ട് കൊച്ചി ഫെറി പാസഞ്ചേഴ്സ് അസോസിയേഷനും ജനകീയ കൂട്ടായ്‌മയും വ്യക്തമാക്കി. നിലവിൽ ഓടുന്ന രണ്ട് ജങ്കാർ സർവീസുകളും ഇപ്പോൾ കിൻകോയെ ആണ് ഏൽപ്പിച്ചിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home