സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവം തുടങ്ങി

ചെറുതുരുത്തി
സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവം ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂളിൽ കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് ഡോ. ദിനേശ് ബാബു അധ്യക്ഷനായി. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി അനന്തകൃഷ്ണൻ മുഖ്യാതിഥിയായി. അറഫാചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ എസ് ഹംസ കലോത്സവ സന്ദേശം കൈമാറി.
അറഫ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ പി എം അബ്ദുൾലത്തീഫ് , വൈസ് ചെയർമാൻ കെ എം മുഹമ്മദ്, സഹോദയ ജനറൽ സെക്രട്ടറി ഷമീം ബാവ, സഹോദയ വൈസ് പ്രസിഡന്റ് പി എച്ച് സജീവ് കുമാർ , ട്രഷറർ ബാബു കോയിക്കര , മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി ഐ ടി മുഹമ്മദ് അലി , സഹോദയ ജോയിൻ സെക്രട്ടറി വസന്ത മാധവൻ എന്നിവർ സംസാരിച്ചു.
ജില്ലയിലെ 75 സ്കൂളുകളിൽ നിന്നായി 6000 അധികം വിദ്യാർഥികൾ 147 ഇനങ്ങളിലാണ് മത്സരിക്കുന്നത്. രണ്ടാം ദിവസമായ വെള്ളിയാഴ്ച "സംവാദ്' വിദ്യാഭ്യാസ സംഗമം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. അറഫാ സ്കൂൾ ചെയർമാൻ കെ എസ് അബ്ദുള്ള അധ്യക്ഷനാവും. 25ന് ശനിയാഴ്ച കലോത്സവം സമാപിക്കും. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും യു ആർ പ്രദീപ് എംഎൽഎ നിർവഹിക്കും.










0 comments