print edition സമ്മേളനം ഇന്ന് സമാപിക്കും; കർഷകശക്തി ഇരമ്പും

കോടിയേരി ബാലകൃഷ്‌ണൻ നഗർ (ആലപ്പുഴ) : പോരാട്ടങ്ങൾ ഏറെക്കണ്ട ആലപ്പുഴയുടെ മണ്ണിൽ ഞായറാഴ്‌ച കർഷകരുടെ സംഘടിതശക്‌തി ഇരമ്പും. കർഷകസംഘം 28–ാം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് അരലക്ഷം കർഷകർ അണിനിരക്കുന്ന പ്രകടനം നടക്കും. ഇ എം എസ് സ്‌റ്റേഡിയത്തിന് സമീപത്തുനിന്ന് വൈകിട്ട് 4.30ന് പൊതുസമ്മേളനവേദിയായ വി എസ് അച്യുതാനന്ദൻ നഗറിലേക്കാണ് പ്രകടനം.
പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, ഇ പി ജയരാജൻ, കെ എൻ ബാലഗോപാൽ, സി എസ് സുജാത, സജി ചെറിയാൻ, എം സ്വരാജ്, ആർ നാസർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ‘മിസ’ നാടകം അരങ്ങേറും.
ശനിയാഴ്‌ച പ്രതിനിധി സമ്മേളനത്തിൽ റിപ്പോർട്ടിൻമേൽ പൊതുചർച്ച നടന്നു. മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കുക, കർഷകദ്രോഹ വ്യാപാരക്കരാറുകളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറുക, വന്യജീവി ആക്രമണങ്ങളിൽനിന്ന് കർഷകരെയും കൃഷിയെയും രക്ഷിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, സിഐടിയു സംസ്ഥാനസെക്രട്ടറി പി പി ചിത്തരഞ്‌ജൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്‌തു. ഞായർ രാവിലെ പ്രതിനിധി സമ്മേളനം തുടരും. തുടർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കും.








0 comments