1968ലെ ഐതിഹാസിക പണിമുടക്ക്
ഓർമ പുതുക്കി "സമരസാക്ഷ്യം'

‘സമരസാക്ഷ്യം' അനുസ്മരണസംഗമം സാഹിത്യകാരൻ കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
1968 സെപ്‌തംബർ 19-ന് കേന്ദ്ര സർക്കാർ ജീവനക്കാർ നടത്തിയ ഐതിഹാസിക പണിമുടക്കിന്റെ ഓർമ പുതുക്കി "സമരസാക്ഷ്യം'. സമരത്തെ അടിച്ചമർത്താൻ ഭരണകേന്ദ്രം നടത്തിയ നടപടികളിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന 17 രക്തസാക്ഷികളുടെ 58–-ാമത് വാർഷികത്തോടനുബന്ധിച്ചാണ് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ കമ്മിറ്റി സമരസാക്ഷ്യം സംഘടിപ്പിച്ചത്. സാഹിത്യകാരൻ കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു. കെ ഉദയഭാസ്കർ അധ്യക്ഷനായി. കോൺഫെഡറേഷൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി ശിവദാസ് ‘സമരസാക്ഷ്യം' അവതരിപ്പിച്ചു. ജി പി രാമചന്ദ്രൻ സംസാരിച്ചു. 1968ലെ പണിമുടക്കിൽ പങ്കെടുത്ത ടി എസ് പരമേശ്വരൻ, സി എ രാജൻ, പി എസ് രവീന്ദ്രനാഥ് എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി എസ് സുരേഷ് ബാബു സ്വാഗതവും ആഷീഫ് നന്ദിയും പറഞ്ഞു.









0 comments