ad
Deshabhimani

‘വായനയുടെ സമരോത്സുകത’ യുവധാര ക്യാമ്പയിൻ തുടങ്ങി

പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാൽ പുരസ്‌കാരം നേടിയ മുഹമ്മദ് സിദാന് യുവധാര നൽകി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ ജയദേവൻ  
ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു

പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാൽ പുരസ്‌കാരം നേടിയ മുഹമ്മദ് സിദാന് യുവധാര നൽകി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ ജയദേവൻ 
ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 01:40 AM | 1 min read

പാലക്കാട്‌

‘വായനയുടെ സമരോത്സുകത’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐയുടെ മുഖമാസികയായ യുവധാരയുടെ പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. 2025ലെ ധീരതയ്‌ക്കുള്ള പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാൽ പുരസ്‌കാരം നേടിയ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സിദാനെ യുവധാര വരിക്കാരനാക്കി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബി കൃഷ്ണ, ട്രഷറർ എം എ ജിതിൻ രാജ്, ജോയിന്റ്‌ സെക്രട്ടറിമാരായ പി ദിനനാഥ്, കെ ഷൈജു, എ എൻ നീരജ്, വൈസ് പ്രസിഡന്റ് മുഹമ്മദ് മുനീർ, സെക്രട്ടറിയറ്റ് അംഗം മുഹമ്മദ് നാസിം എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ ജില്ലയിലെ കാൽ ലക്ഷം യുവജനങ്ങളെ മാസികയുടെ വരിക്കാരാക്കാൻ യോഗം തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home