ad
Deshabhimani

സഹോദയ സ്കൂൾ കലോത്സവം

കലാകിരീടം 
സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിന്‌

സഹോദയ കലോത്സവത്തിൽ കിരീടം നേടിയ പാലക്കാട്‌ സെന്റ്‌ റാഫേൽസ് കത്തീഡ്രൽ സ്കൂൾ ടീം

സഹോദയ കലോത്സവത്തിൽ കിരീടം നേടിയ പാലക്കാട്‌ സെന്റ്‌ റാഫേൽസ് കത്തീഡ്രൽ സ്കൂൾ ടീം

വെബ് ഡെസ്ക്

Published on Sep 20, 2026, 01:44 AM | 1 min read

പാലക്കാട്‌

സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ‘ജ്വാല 2026’ ജില്ലാ സ്കൂൾ കലോത്സവത്തിൽ കിരീടം ഉയർത്തി പാലക്കാട്‌ സെന്റ്‌ റാഫേൽസ് കത്തീഡ്രൽ സ്കൂൾ. 871 പോയിന്റുമായാണ്‌ നേട്ടം. കാറ്റഗറി ഒന്നിൽ 60 പോയിന്റും രണ്ടിൽ 137 പോയിന്റും മൂന്നിൽ 282 പോയിന്റും നാലിൽ 232 പോയിന്റും സ്റ്റേജിതര മത്സരങ്ങളിൽ 160 പോയിന്റുമാണ്‌ കൈപ്പിടിയിൽ ഒതുക്കിയത്‌. 748 പോയിന്റുമായി ശ്രീകൃഷ്ണപുരം സെന്റ്‌ ഡൊമനിക്‌ കോൺവന്റ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂളാണ്‌ രണ്ടാംസ്ഥാനത്ത്‌. പട്ടാമ്പി എംഇഎസ്‌ ഇന്റർനാഷണൽ സ്കൂളാണ്‌ മൂന്നാം സ്ഥാനത്ത്‌. ജില്ലയിലെ 73 സിബിഎസ്‌ഇ സ്കൂളുകളിൽനിന്ന്‌ 4,532 വിദ്യാർഥികളാണ്‌ മൂന്ന്‌ ദിവസത്തെ കലാമാമാങ്കത്തിൽ പങ്കെടുത്തത്‌. സെന്റ്‌ റാഫേൽസ് കത്തീഡ്രൽ സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ പാലക്കാട് രൂപതാ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്‌ക്കൽ വിജയികൾക്ക്‌ സമ്മാനം നൽകി.

ഇ‍ൗണമായ്‌ സഹോദരിമാർ

സഹോദരിമാരായ അനന്യയും അമേയയുംവയലിൻ ഈസ്റ്റേൺ മത്സരത്തിൽ ഒന്നാമതെത്തി കഞ്ചിക്കോട് ഹോളി ട്രിനിറ്റി സ്കൂളിലെ സഹോദരിമാർ അനന്യയും അമേയയും. അനന്യ കാറ്റഗറി നാലിലും അമേയ കാറ്റഗറി മൂന്നിലുമാണ്‌ തിളങ്ങിയത്‌. പ്ലസ്‌ടു വിദ്യാർഥിനിയായ അനന്യ തുടർച്ചയായി അഞ്ചാംവർഷവും പത്താം ക്ലാസ് വിദ്യാർഥിനി അമേയ തുടർച്ചയായി രണ്ടാം വർഷവുമാണ്‌ ഒന്നാമതെത്തുന്നത്‌. ഇരുവരും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സിസിആർടി സ്കോളർഷിപ് ജേതാക്കളാണ്‌. ഡോ. വി സിന്ധുവാണ്‌ അധ്യാപിക. ആകാശവാണി എ ഗ്രേഡ് മൃദംഗ വിദ്വാനും സൈബർ ഫോറൻസിക് വിദഗ്‌ധനുമായ ഡോ. അനിലക്കാട് ജയകൃഷ്ണന്റെയും അധ്യാപിക ഗീതാഞ്ജലിയുടെയും മക്കളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home