ad
Deshabhimani

print edition ഏഷ്യൻ ഗെയിംസ്; ദീപം തെളിച്ച്‌ അച്ഛനും മകനും

asian games
വെബ് ഡെസ്ക്

Published on Sep 20, 2026, 02:01 AM | 1 min read

നഗോയ : ഏഷ്യൻ ഗെയിംസ്‌ ദീപം തെളിച്ചത്‌ ഒരു അച്ഛനും മകനും ചേർന്നാണ്‌– ഷിഗെനോബു മുറോഫുഷിയും കോജി മുറോഫുഷിയും. ഇരുവരും ജപ്പാന്റെ എക്കാലത്തേയും മികച്ച ഹാമർത്രോ താരങ്ങളായിരുന്നു. ഷിഗെനോബുവിന്‌ 80 വയസ്സായി. 1970 മുതൽ 1986വരെ തുടർച്ചയായി അഞ്ച്‌ ഏഷ്യൻ ഗെയിംസിൽ സ്വർണമണിഞ്ഞു. 1966ൽ വെള്ളി കിട്ടിയശേഷമാണ്‌ സ്വർണപ്രകടനം.


1972, 1976, 1984 ഒളിമ്പിക്‌സുകളിൽ പങ്കെടുത്തു. മെഡലൊന്നും കിട്ടിയില്ല. 1984 ലൊസ്‌ ആഞ്ചലസ്‌ ഒളിമ്പിക്‌സിൽ ജാപ്പനീസ്‌ സംഘത്തെ നയിച്ചു. അമ്പത്തൊന്നുകാരനായ മകൻ കോജി അച്ഛന്റെ 23 വർഷം പഴക്കമുള്ള റെക്കോഡ്‌ തിരുത്തിയാണ്‌ ശ്രദ്ധേയനായത്‌. 2004 ഏതൻസ്‌ ഒളിമ്പിക്‌സിൽ സ്വർണം നേടി. 2012 ലണ്ടനിൽ വെങ്കലമുണ്ടായിരുന്നു. 1998 ബാങ്കോക്കിലും 2002 ബുസാനിലും ഏഷ്യൻ ഗെയിംസ്‌ സ്വർണം സ്വന്തമാക്കി. 1994ൽ വെള്ളിയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home