ad
Deshabhimani

print edition ഇത്‌ അവസാന 
ഗെയിംസ്: പ്രണോയ്‌

Pranoy

എസ്‌ പ്രണോയ്‌| Photo:PTI

വെബ് ഡെസ്ക്

Published on Sep 20, 2026, 02:10 AM | 1 min read

നഗോയ : ഇ‍ത്‌ അവസാന ഏഷ്യൻ ഗെയിംസാകുമെന്ന്‌ ഇന്ത്യയുടെ മലയാളി ബാഡ്‌മിന്റൺ താരം എച്ച്‌ എസ്‌ പ്രണോയ്‌. 2028 ലൊസ്‌ ആഞ്ചലസ്‌ ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പിലാണെന്നും മുപ്പത്തിനാലുകാരൻ പറഞ്ഞു.


നിലവിലെ വെങ്കല ജേതാവായ പ്രണോയ്‌ ഇത്തവണ ടീം ഇനത്തിലാണ്‌ ഗെയിംസിൽ മത്സരിക്കുന്നത്‌. ‘ഇതെന്റെ അവസാന ഏഷ്യൻ ഗെയിംസാകാം. നാല്‌ വർഷത്തിനുശേഷം ഇതുപോലെ കളിക്കാനാകുമോ എന്ന്‌ സംശയമുണ്ട്‌. ഇനിയുള്ള ഒന്നര വർഷം കൊണ്ട്‌ ഒളിമ്പിക്‌സിനായി തയ്യാറെടുക്കുക എന്നതാണ്‌ ലക്ഷ്യം’–തിരുവനന്തപുരം സ്വദേശി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home