ബ്രാഹ്മണസഭ സംസ്ഥാന കലോത്സവം കലാഞ്ജലി 2026 ആരംഭിച്ചു

കേരള ബ്രാഹ്മണ സഭ സംസ്ഥാന കലോത്സവത്തിൽ അരങ്ങേറിയ സംഘനൃത്ത മത്സരത്തിൽ നിന്ന്
ആലപ്പുഴ
കേരള ബ്രാഹ്മണസഭ ഏഴാമത് സംസ്ഥാന കലോത്സവം ‘കലാഞ്ജലി 2026’ ആരംഭിച്ചു. കെ സി വേണുഗോപാൽ എം പി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എച്ച് ഗണേഷ് അധ്യക്ഷനായി. കൺവീനർ ജി മണി, സംഘാടക സമിതി ചെയർമാൻ പി വെങ്കിട്ടരാമ അയ്യർ, അഖില കർണാടക ബ്രാഹ്മണ മഹാസഭ സംസ്ഥാന പ്രസിഡന്റ് എസ് രഘുനാഥ്, ജനറൽ സെക്രട്ടറി എൻ ആർ പരമേശ്വരൻ, ശാന്തി മഹാദേവൻ, യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് യോഗേഷ് ജി മോഹൻ, നഗരസഭ കൗൺസിലർ എം ജി സതീദേവി എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച സമാപിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എൻ ശേഷാദ്രിനാഥൻ ഉദ്ഘാടനം ചെയ്യും. ഗായിക നിത്യ മാമ്മൻ സമ്മാനദാനം നിർവഹിക്കും. എറണാകുളം മുന്നിൽ കലാഞ്ജലി-2026 കലോത്സവത്തിന്റെ ആദ്യദിവസം 227 പോയിന്റുകളുമായി എറണാകുളം മുന്നിൽ. 130 പോയിന്റുകളുമായി ആലപ്പുഴയും 129 പോയിന്റുകളുമായി തിരുവനന്തപുരവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ശനിയാഴ്ച സംഘനൃത്തം, വളയവന്ത പാട്ട്, കോലാട്ടം, പാചകം എന്നിവയും രചനാമത്സരവുമാണ് അരങ്ങേറിയത്.









0 comments