ad
Deshabhimani

വിളംബര ഘോഷയാത്ര നടത്തി

നവമ, സാഹിത്യോത്സവം ഇന്നും നാളെയും

നവമ സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര സി രവീന്ദ്രനാഥ് എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്യുന്നു

നവമ സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര സി രവീന്ദ്രനാഥ് എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 12, 2026, 12:50 AM | 1 min read


മണലൂർ

മുല്ലശേരിയിൽ നടക്കുന്ന നവമ സാഹിത്യോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. സി രവീന്ദ്രനാഥ് എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. മുല്ലശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ് അധ്യക്ഷയായി. സാഹിത്യോത്സവം ശനി രാവിലെ 10ന് ആലങ്കോട് ലീലാകൃഷ്ണനും സമാപന സമ്മേളനം ഞായർ പകൽ രണ്ടിന് ബെന്യാമിനും ഉദ്ഘാടനം ചെയ്യും. മുല്ലശേരി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ പരിപാടിയിൽ പഞ്ചായത്ത്തല മത്സരങ്ങളിൽ നിന്ന്‌ തെരഞ്ഞെടുത്ത ഹൈസ്കൂൾ, ഹയർ സെക്കന്‍ഡറി വിദ്യാർഥികൾ പങ്കെടുക്കും. സാഹിത്യോത്സവം നിർവാഹക സമിതി ചെയർമാൻ ഡോ. സി രാവുണ്ണി, കൺവീനർ അഡ്വ. വി ഡി പ്രേംപ്രസാദ്, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ യു സരിത, അശോകൻ മൂക്കോല, കെ വി ഷിജു, രാജശ്രീ ഗോപകുമാർ, പി കെ പ്രസാദ്, പ്രിയങ്ക വൈശാഖ്, പി ജി സുബിദാസ്, സി എ ബാബു, അരവിന്ദൻ പണിക്കശേരി, മധുസൂദനൻ, കെ പി ആലി, വി കെ സുരേന്ദ്രൻ, ബിന്ദു സത്യൻ, എ ജി രജീഷ്, ദിൽന ധനേഷ്, കെ എൻ മനോജ്, അനിത, ജയിംസ് എന്നിവർ സംസാരിച്ചു. മുല്ലശേരി ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍, മദർ ആര്‍ട്സ് ആന്‍ഡ് സയൻസ് കോളേജ് എൻഎസ്എസ് വിദ്യാർഥികള്‍, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകര്‍ ഘോഷയാത്രയിൽ അണിനിരന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home