ad
Deshabhimani

"ഡിയര്‍ എര്‍ത്ത് പേപ്പര്‍ ബാങ്ക്' 
പദ്ധതിക്ക് തുടക്കം

Environmental activist Ruhi Mohsab

ഡിയര്‍ എര്‍ത്ത് പേപ്പര്‍ ബാങ്ക് പദ്ധതി പ്രൊവിഡൻസ് ജിഎച്ച്എസ്എസിൽ 
എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 12, 2026, 01:28 AM | 1 min read

കോഴിക്കോട്

ദേശീയ വന രക്തസാക്ഷിദിനത്തില്‍ പ്രകൃതിയെ ചേര്‍ത്തുപിടിച്ച് കോഴിക്കോട്ടുകാരിയായ കുഞ്ഞു പരിസ്ഥിതിപ്രവര്‍ത്തക റൂഹി മൊഹ്‌സബ്. ഒരു തുണ്ട് കടലാസുപോലും പാഴായിപ്പോകാതെ ശേഖരിക്കുകയും അവ പുനഃചംക്രമണം നടത്തി ഉപയോഗിക്കുകയും വഴി പ്രകൃതിയെ സംരക്ഷിക്കുന്ന "ഡിയര്‍ എര്‍ത്ത് പേപ്പര്‍ ബാങ്ക്' പദ്ധതിക്കാണ് ഏഴ് വയസ്സുകാരി റൂഹി തുടക്കം കുറിച്ചത്. എല്ലാ സ്‌കൂളുകളിലും കുട്ടികളുടെ നേതൃത്വത്തില്‍ പേപ്പര്‍ ബാങ്ക് സ്ഥാപിച്ച് കടലാസുകള്‍ ശേഖരിക്കുന്നതാണ് പദ്ധതി. ഇതിനായി സ്‌കൂളുകളില്‍ പ്രത്യേകം പെട്ടികള്‍ സ്ഥാപിക്കും. പ്രൊവിഡൻസ് ജിഎച്ച്എസ്എസിൽ പദ്ധതി എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ ജയന്ത് എംഎല്‍എ, കൈതപ്രം, ഡോ. അനീസ മുഹമ്മദ്, സ്‌കൂള്‍ പ്രധാനാധ്യാപിക എ സി മിനിഷ, റൂഹി മൊഹ്‌സബ് എന്നിവര്‍ സംസാരിച്ചു. റൂഹി സ്ഥാപിച്ച ദി ചില്‍ഡ്രണ്‍ മൂവ്മെന്റ് ഫോര്‍ ക്ലൈമറ്റ് കംപാഷന്‍ ഫൗണ്ടേഷനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ 50 സ്‌കൂളുകള്‍ ഇതിനകം പദ്ധതിയില്‍ അംഗങ്ങളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home