എംഡിഎംഎ കേസിൽ ഒരാൾകൂടി അറസ്റ്റിൽ

അഭിനവ് രാജ്
നെടുമ്പാശേരി
അത്താണിയിൽ കാറിൽനിന്ന് 22.17 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കോഴിക്കോട് ഇടക്കാട് കായനാരി വീട്ടിൽ അഭിനവ് രാജാണ് (26) നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്.
ജൂലൈ നാലിന് രാത്രിയാണ് ബംഗളൂരുവിൽനിന്ന് കാറിന്റെ ഡാഷ്‌ബോർഡിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎ അത്താണിയിൽവച്ച് പിടിച്ചെടുത്തത്. സംഭവത്തിൽ റിസ്വാൻ, വിക്ടർ ജോസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയാണ് പിടിയിലായ അഭിനവ് രാജെന്ന് പൊലീസ് പറഞ്ഞു.
നൈജീരിയൻ സ്വദേശിയുമായി നേരത്തേ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നതായും സൂചന ലഭിച്ചു. കോഴിക്കോട് കസബ, ഇലത്തൂർ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ മയക്കുമരുന്നുകേസുകൾ നിലവിലുണ്ട്. നെടുമ്പാശേരി പൊലീസ് ഇൻസ്പെക്ടർ ബി കെ അരുൺ, എസ്ഐമാരായ അരുൺരാജ്, വി കെ രാജു, എഎസ്ഐ റോണി അഗസ്റ്റിൻ, സിപിഒ മുഹമ്മദ് അസർ എന്നിവരടങ്ങിയ അന്വേഷകസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.









0 comments