കെ ജി സുരേഷിനെ അനുസ്മരിച്ചു

കെ ജി സുരേഷ് അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു
കാലടി
സിപിഐ എം മറ്റൂർ ലോക്കൽ സെക്രട്ടറിയായിരുന്ന കെ ജി സുരേഷിനെ കാലടി ലോക്കൽ കമ്മിറ്റി അനുസ്മരിച്ചു. വട്ടപ്പറമ്പിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് അനുസ്മരണ പ്രഭാഷണം നടത്തി.
മുൻ ലോക്കൽ സെക്രട്ടറി പി കെ കുഞ്ഞപ്പൻ അധ്യക്ഷനായി. കാലടി ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ എ ചാക്കോച്ചൻ, സിപിഐ എം അങ്കമാലി ഏരിയ കമ്മറ്റി അംഗങ്ങളായ എം ടി വർഗീസ്, പി എൻ അനിൽ കുമാർ, ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, എം കെ കുഞ്ചു, എം കെ അനൂപ് എന്നിവർ സംസാരിച്ചു.
സുരേഷിന്റെ കുടുംബാംഗങ്ങളും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. രാവിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.










0 comments