ഫിസിയോതെറാപ്പി അധ്യാപകർക്കായി സംസ്‌ഥാന ശിൽപ്പശാല സംഘടിപ്പിച്ചു

ചാർട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി ടീച്ചേഴ്സ് (സിഎസ്‌പിടി) അങ്കമാലി ലിംസാറിൽ സംഘടിപ്പിച്ച സംസ്ഥാന അധ്യാപക ശിൽപ്പശാല സിഎസ്‌പിടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ഡോ. പ്രിൻസി മാത്യു ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
ചാർട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി ടീച്ചേഴ്സ് (സിഎസ്‌പിടി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന അധ്യാപക ബോധവൽക്കരണ ശിൽപ്പശാല അങ്കമാലി ലിംസാറിൽ സംഘടിപ്പിച്ചു. കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള 24 ഫിസിയോതെറാപ്പി കോളേജുകളിൽനിന്നായി ഇരുനൂറോളം അധ്യാപകർ പങ്കെടുത്തു.
സിഎസ്‌പിടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ഡോ. പ്രിൻസി മാത്യു ഉദ്ഘാടനം ചെയ്തു. സിഎസ്‌പിടി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. രഞ്ജിത് ചന്ദ്രശേഖരൻനായർ അധ്യക്ഷനായി. കർണാടക സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ കൗൺസിൽ അസസ്‌മെന്റ് ആൻഡ് റേറ്റിങ് ഓട്ടോണമസ് ബോർഡ് പ്രസിഡന്റ് പ്രൊഫ. ഡോ. പ്രവീൺ ആരോൺ മുഖ്യപ്രഭാഷണം നടത്തി.
അങ്കമാലി ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ ഫിസിയോതെറാപ്പി വിഭാഗം മേധാവി പ്രൊഫ. ഡോ. മഞ്ജു ഉണ്ണിക്കൃഷ്ണൻ, സിഎസ്‌പിടി സംസ്ഥാന ട്രഷറർ അസിസ്റ്റന്റ് പ്രൊഫ. ഡോ. പി പി സൂരജ് എന്നിവർ സംസാരിച്ചു.
കേരള ആരോഗ്യ സർവകലാശാല ഫിസിയോതെറാപ്പി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ പ്രൊഫ. ഡോ. കെ എസ് ശരത്, ഡോ. പ്രവീൺ ആരോൺ എന്നിവർ ചേർന്ന് ലോക ഫിസിയോതെറാപ്പി ദിന പോസ്റ്റർ പ്രകാശിപ്പിച്ചു. ഫിസിയോതെറാപ്പി വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ അധ്യാപകരെ ആദരിച്ചു.









0 comments