പികെഎസ് ഏരിയ സമ്മേളനം: സംഘാടകസമിതിയായി

പികെഎസ് അങ്കമാലി ഏരിയ സമ്മേളനത്തിന്റെ സംഘാടകസമിതി രുപീകരണയോഗം സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി വി ടോമി ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
ഒക്ടോബറിൽ കറുകുറ്റിയിൽ നടക്കുന്ന പട്ടികജാതി ക്ഷേമസമിതി അങ്കമാലി ഏരിയ സമ്മേളനത്തിന് സംഘാടകസമിതിയായി. സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി വി ടോമി ഉദ്ഘാടനം ചെയ്തു.
പികെഎസ് ഏരിയ പ്രസിഡന്റ് കെ കുട്ടപ്പൻ അധ്യക്ഷനായി. കറുകുറ്റി സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ഗോപി, പികെഎസ് ഏരിയ സെക്രട്ടറി കെ കെ ശിവൻ, ജില്ലാ കമ്മിറ്റി അംഗം ഗീത മാധവൻ, കെ ആർ ബാബു, കെ എ രമേഷ് എന്നിവർ സംസാരിച്ചു.









0 comments