ad
Deshabhimani

മുത്തോലപുരത്ത് പഞ്ചായത്തിന്റെ കെട്ടിടം കാടുകയറി നശിക്കുന്നു

mutholapuram panchayath

മുത്തോലപുരം പള്ളിക്കുസമീപം കാടുകയറിക്കിടക്കുന്ന ഇലഞ്ഞി 
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം

വെബ് ഡെസ്ക്

Published on Sep 12, 2026, 01:36 AM | 1 min read

കൂത്താട്ടുകുളം


ഇലഞ്ഞി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ മുത്തോലപുരം പള്ളിക്കുസമീപമുള്ള കെട്ടിടം തകർച്ചയിലേക്ക്. കാടുകയറിയ കെട്ടിടവും പരിസരവും ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായിമാറിയെന്ന്‌ നാട്ടുകാർ പറയുന്നു.​


വർഷങ്ങൾക്കുമുമ്പ്‌ കൃഷിവകുപ്പിന്റെ ആവശ്യങ്ങൾക്കായി നിർമിച്ച കെട്ടിടമാണിത്. നിർമാണം കഴിഞ്ഞ് ഏതാനും നാളുകൾമാത്രമേ പ്രവർത്തിച്ചുള്ളൂ. അധികൃതർ ശ്രദ്ധിക്കാതായതോടെ കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയിലായി. കെട്ടിടം അടിയന്തരമായി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൃഷിഭവൻ ഓഫീസായോ ലൈബ്രറിയായോ കെട്ടിടം പുനരുപയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home