അക്ഷരമുറ്റം കോലഞ്ചേരി ഉപജില്ലാ സംഘാടകസമിതി

ദേശാഭിമാനി അക്ഷരമുറ്റം ഉപജില്ലാ സംഘാടകസമിതി രൂപീകരണയോഗം ജില്ലാപഞ്ചായത്ത് അംഗം ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ഉപജില്ലാ മൽസരം പുത്തൻകുരിശ് എംജിഎം ഹൈസ്കൂളിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം ജില്ലാപഞ്ചായത്ത് അംഗം ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെറിൻ സി പോൾ അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം സണ്ണി വർഗീസ്, പ്രധാനാധ്യാപിക നിഷി പോൾ, കെ എ സാജൻ, എം എ വേണു, എസ് ശ്രീലക്ഷ്മി, കെ എം ഷെഫീഖ്, എം അജയ് കുമാർ, അജയ് മോൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ജൂബിൾ ജോർജ് (ചെയർമാൻ), ഷെറിൻ സി പോൾ, കെ എൻ ശശിധരൻ, പി കെ ഇന്ദിര, കെ എം മേരി, എം ആർ അജയ് കുമാർ (വൈസ് ചെയർമാൻമാർ), കെ എം ഷെഫീഖ് (ജനറൽ കൺവീനർ), സണ്ണി വർഗീസ്, എസ് ശ്രീലക്ഷമി, എം എ വേണു, ഡോ. എസ് സപർണ, എൻ കെ ജിബി (ജോയിന്റ് കൺവീനർമാർ).










0 comments