ad
Deshabhimani

ഇഎസ്‌എ

ചെറുക്കും, ജീവിക്കാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2026, 01:27 AM | 1 min read

കോട്ടയം ജനവാസമേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളാക്കി, ജനങ്ങളെ കുടിയിറക്കാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നീക്കത്തിൽ മലയോരമേഖലയിൽ പ്രതിഷേധം പുകയുന്നു. റബറാണ്‌ മേഖലയിൽ ഏറ്റവുമധികമുള്ള കൃഷി. ഒപ്പം വാഴയും കപ്പയും ഏറെയുണ്ട്‌. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഇഎസ്‌എ വിജ്ഞാപനം നടപ്പായാൽ നിലം കിളച്ചുള്ള ഒരു കൃഷിയും ഇവിടെ സാധിക്കില്ല. റബറിന്‌ താരതമ്യേന നല്ല വില കിട്ടുന്നതിൽ ആശ്വസിച്ചിരുന്ന കർഷകരുടെ മേൽ ഇടിത്തീ പോലെയാണ്‌ ഇഎസ്‌എ വിജ്ഞാപനം. ആക്ഷേപം ഉന്നയിക്കാൻ കുറച്ചു ദിവസങ്ങൾ മാത്രമാണ്‌ ലഭിച്ചത്‌. നാട്ടുകാർ നൂറുകണക്കിനു പരാതികൾ ഇതിനകം അയച്ചുകഴിഞ്ഞു. മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ വില്ലേജുകൾ പൂർണമായി ഉൾപ്പെടുത്തിയാണ്‌ ഇഎസ്‌എ വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്‌. ഇ‍ൗ വില്ലേജുകളെ ഒഴിവാക്കണമെന്ന്‌ എൽഡിഎഫ്‌ ഭരിച്ചുകൊണ്ടിരുന്നപ്പോൾ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നതാണ്‌. പക്ഷേ കേന്ദ്രം അത്‌ അവഗണിച്ചു. നാല്‌ വില്ലേജുകളിലെ ആയിരക്കണക്കിന്‌ കുടുംബങ്ങൾക്ക്‌ സ്വന്തം വീട്‌ പുതുക്കിപ്പണിയാൻ പോലും സാധിക്കില്ല. പുതിയ വഴി വെട്ടാനാകില്ല. പതിറ്റാണ്ടുകളായി കൃഷി ചെയ്‌ത്‌ കഴിയുന്ന കുടുംബങ്ങളാണ്‌ ഏറെയും. നിലനിൽപ്പിനായി പോരാടാൻതന്നെയാണ്‌ അവരുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home