ad
Deshabhimani

നാടകോത്സവം പ്രേക്ഷകപങ്കാളിത്തം ശ്രദ്ധേയമാകുന്നു

Sariga's Theatre Festival

സരിഗ നാടകോത്സവം കാണാനെത്തിയവർ

വെബ് ഡെസ്ക്

Published on Sep 12, 2026, 01:17 AM | 1 min read

പെരുമ്പാവൂർ


സരിഗയുടെ നാടകോത്സവം പ്രേക്ഷക പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുന്നു. സരിഗയുടെ 40–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഫാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചുവരുന്ന 34–ാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിൽ നാടകം കാണാൻ നിരവധിപേരാണ്‌ എത്തുന്നത്‌.


കേരളത്തിലെ പ്രശസ്ത നാടകസമിതികളുടെ നാടകങ്ങളാണ് മേളയിൽ അരങ്ങേറുന്നത്. മുൻ മേളകളിൽനിന്ന് വ്യത്യസ്തമായി ഇക്കുറി 18 ദിവസങ്ങളിലായി 18 നാടകങ്ങളാണ് തുടർച്ചയായി അരങ്ങിലെത്തുന്നത്. നാടകോത്സവത്തിന്റെ പതിനാലാംദിവസമായ 11ന് ആലപ്പുഴ സൂര്യകാന്തിയുടെ ജീവന്റെ ജീവൻ നാടകം അരങ്ങേറി. ശനിയാഴ്‌ച തിരുവനന്തപുരം സൗപർണികയുടെ പടയോട്ടം നാടകം അവതരിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home