ad
Deshabhimani

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്‌

ജ്വലിച്ചു ബാങ്ക് ജീവനക്കാരുടെ 
പ്രതിഷേധം

akhilendia banku panimudakku

ബാങ്ക് ജീവനക്കാർ കോട്ടയം നഗരത്തിൽ നടത്തിയ പ്രതിഷേധ റാലി

വെബ് ഡെസ്ക്

Published on Sep 12, 2026, 01:24 AM | 1 min read

കോട്ടയം അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന്റെ ഭാഗമായി കോട്ടയത്ത് ബാങ്ക് ജീവനക്കാർ പ്രതിഷേധ റാലിയും ധർണയും നടത്തി. ബാങ്കുകളിൽ പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കുക, സർക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ പെർഫോമൻസ്‌ ലിങ്ക്‌ഡ്‌ ഇൻസന്റീവ്‌ (പിഎൽഐ) പദ്ധതി പിൻവലിക്കുക, യൂണിയനുകളുമായി ചർച്ച ചെയ്ത് പിഎൽഐ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തുക, വാഗ്‌ദാനങ്ങളും കരാറുകളും പാലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയൻസാണ്‌ ധർണ നടത്തിയത്‌. കോട്ടയം തിരുനക്കര എസ്‌ബിഐ ടൗൺ ശാഖയുടെ മുന്പിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി ബേക്കർ ജങ്ഷൻ ചുറ്റി എസ്‌ബിഐ ടൗൺ ശാഖയുടെ മുന്പിൽ സമാപിച്ചു. ധർണ എഐടിയുസി ജില്ലാ സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനംചെയ്തു. യുഎഫ്‌ബിയു ജില്ലാ കൺവീനർ ജോർജി ഫിലിപ്പ് അധ്യക്ഷനായി. ബെഫി ജില്ലാ സെക്രട്ടറി കെ കെ ബിനു, എഐബിഒസി ദേശീയ വൈസ് പ്രസിഡന്റ് ജേക്കബ് പി ചിറ്റാട്ടുകുളം, എഐബിഇഎ കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് സെബാസ്റ്റ്യൻ, എൻസിബിഇ സംസ്ഥാന വൈസ് പ്രസിഡന്റ് സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. ബാങ്ക് ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന്‌ നേതാക്കൾ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കും. 28, 29, 30 തിയതികളിൽ ത്രിദിന പണിമുടക്കും, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home