ad
Deshabhimani

നാടിന്റെ സ്നേഹത്തണലിൽ ഹരിഹരസുധന്റെ കുടുംബത്തിന് വീടൊരുങ്ങി ​

The house is ready.

ഹരിഹരസുധന് ജനകീയ കമ്മിറ്റി നിർമിച്ചുനൽകിയ വീട്

വെബ് ഡെസ്ക്

Published on Sep 12, 2026, 01:20 AM | 1 min read

കിഴക്കമ്പലം


ചേലക്കുളം കാവുങ്ങൽപറമ്പ് സ്വദേശി ഹരിഹരസുധന്റെ കുടുംബത്തിന് നാടിന്റെ സ്നേഹസമ്മാനമായി സുരക്ഷിത ഭവനമൊരുങ്ങി. നാട്ടുകാരും മഹല്ല് കമ്മിറ്റിയും കൈകോർത്ത് നിർമിച്ച വീടിന്റെ താക്കോൽ കെെമാറ്റം, സ്ഥലം സൗജന്യമായി നൽകിയ വരപ്പോത്ത് അബ്ദുറഹ്മാന്റെ ഉമ്മ കുഞ്ഞുബീപാത്തു നിർവഹിച്ചു. ​


ഹരിഹരസുധന്റെ അപ്രതീക്ഷിത വേർപാടിനെ തുടർന്ന് ഭാര്യ രേണുകയ്‌ക്കും മക്കൾക്കും തലചായ്ക്കാൻ ഇടമില്ലാതെവന്നപ്പോഴാണ് പ്രദേശവാസിയായ അബ്ദുറഹ്മാൻ സഹായഹസ്തവുമായെത്തിയത്. സ്വന്തമായുണ്ടായിരുന്ന അഞ്ച് സെന്റ് അദ്ദേഹം സൗജന്യമായി നൽകി.


തുടർന്ന് നാട്ടുകാരും മഹല്ല് കമ്മിറ്റിയും ചേർന്ന് രൂപീകരിച്ച ജനകീയ കമ്മിറ്റിയാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, നിർമാണം പൂർത്തിയാകുംമുന്പേ അബ്ദുറഹ്മാനും അന്തരിച്ചു. 2024 സെപ്തംബർ ഒന്നിനായിരുന്നു ഹരിഹരസുധന്റെ മരണം. പ്രദേശത്തെ നബിദിന ആഘോഷങ്ങളിലടക്കം സജീവ പങ്കാളിയായിരുന്നു. മൂന്ന് കിടപ്പുമുറികൾ, ഹാൾ, അടുക്കള, സിറ്റൗട്ട് എന്നിവയുൾപ്പെടെ 1050 ചരുശ്രയടിയിൽ ക്രമീകരിച്ചിട്ടുണ്ട്. കുടുംബത്തിന് ആവശ്യമായ ഗൃഹോപകരണങ്ങളും ജനകീയ കമ്മിറ്റി ലഭ്യമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home