Deshabhimani

സാഹിത്യ അക്കാദമിയെ തകർക്കൽ

സാംസ്‌കാരിക പ്രവർത്തകര്‍ പ്രതിഷേധിച്ചു

സാഹിത്യ അക്കാദമിക്ക്‌ ഫണ്ട്‌ വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി 
നടത്തിയ പ്രതിഷേധ സദസ്സ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്യുന്നു

സാഹിത്യ അക്കാദമിക്ക്‌ ഫണ്ട്‌ വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി 
നടത്തിയ പ്രതിഷേധ സദസ്സ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 06, 2026, 12:26 AM | 1 min read

തൃശൂർ

സാഹിത്യ അക്കാദമിക്ക്‌ അനുവദിക്കേണ്ട ഫണ്ട്‌ വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. സാഹിത്യ അക്കാദമിയിലും മറ്റ് അക്കാദമികളിലും ശമ്പളംപോലും ലഭിക്കാത്ത സ്ഥിതിയാണ്‌. പുസ്തകോത്സവം, അന്താരാഷ്ട്ര സാഹിത്യോത്സവം എന്നിങ്ങനെ അതിപ്രധാന പരിപാടികളെപ്പോലും ബാധിക്കുന്ന വിധത്തിൽ വലിയ തോതിൽ ഫണ്ട് സർക്കാർ വെട്ടിക്കുറച്ചു. കെഎസ്ടിഎ ഹാൾ പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചു. സാഹിത്യ അക്കാദമി ഹാളിനുമുന്നിൽ ചേർന്ന പ്രതിഷേധ സദസ്സ്‌ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി ഡി പ്രേമപ്രസാദ്‌ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി രാവുണ്ണി, ജില്ലാ സെക്രട്ടറി എം എൻ വിനയകുമാർ, എൻ രാജൻ, സി എഫ്‌ ജോൺ ജോഫി, കെ രമ, ഡോ. കെ ജി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പി ഡി പ‍ൗലോസ്‌ ഗാനമാലപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ronaldo

01

print edition ലോകകപ്പ്‌ 
സ്വപ്‌നമായി
RONALDO 02

02

print edition ബൈ ബൈ ‘സിയൂ’
Cristiano Ronaldo

03

print edition വിലക്കോടെ മടക്കം
ronaldo 01

04

print edition ഒറ്റ വികാരം, പോർച്ചുഗൽ
v d satheesan

05

print edition 1000 കോടികൂടി കടമെടുക്കുന്നു
deshabhimani section

Recommended

Deshabhimani
Home