Deshabhimani

print edition ബൈ ബൈ ‘സിയൂ’

RONALDO 02
വെബ് ഡെസ്ക്

Published on Nov 06, 2026, 01:06 AM | 1 min read

ലിസ്‌ബൺ: റൊണാൾഡോയുടെ വിഖ്യാതമായ ‘സിയൂ’ വിജയാഘോഷം ഇനി പോർച്ചുഗൽ കുപ്പായത്തിൽ കാണാനാകില്ല. ഗോളടിച്ചശേഷം ഉയർന്നുചാടി നെഞ്ചുവിരിച്ചു നിൽക്കുന്ന റൊണാൾഡോ ‘സിയൂ’ എന്ന്‌ ഉരുവിടാറുണ്ട്‌. റൊണാൾഡോയെ ആരാധകരുടെ പ്രിയങ്കരനാക്കുന്നതിൽ ഇ‍ൗ ആഘോഷവും പ്രധാന പങ്കുവഹിച്ചു.


റയൽ മാഡ്രിഡ്‌ ക്ലബ്ബിനായി കളിക്കുന്ന കാലത്താണ്‌ രൂപപ്പെടുത്തിയത്‌. 2013ൽ ചെൽസിക്കെതിരായ സ‍ൗഹൃദമത്സരത്തിൽ ഗോളടിച്ചപ്പോഴാണ്‌ ആദ്യമായി ഇ‍ൗ ആഘോഷം കണ്ടത്‌. ക്ലബ്ബുകൾ മാറിയിട്ടും ദേശീയ കുപ്പായത്തിലും തുടർന്നു.


ഇതേക്കുറിച്ച്‌ റൊണാൾഡോ ഒരിക്കൽ പറഞ്ഞു ‘ കളിക്കാർക്കിടയിൽ അക്കാലത്ത്‌ ഗോളടിച്ചാൽ ‘സി’ എന്ന്‌ പറയാറുണ്ട്‌. ‘യെസ്‌ ’ എന്നാണ്‌ അതിനർത്ഥം. അത്‌ ‘സിയൂ’ എന്ന്‌ ഉപയോഗിച്ചു. പിന്നീട്‌ ആഘോഷത്തിന്റെ വിളിപ്പേരായി മാറി’.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home