Deshabhimani

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിനെ പുറത്താക്കണം

പ്രതിഷേധ റാലിയുമായി എസ്‌എഫ്‌ഐ

എസ്എഫ്ഐ ചാലക്കുടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി ജില്ലാ സെക്രട്ടറി ടി അഭിജിത്ത് ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 30, 2026, 12:32 AM | 1 min read

തൃശൂർ

തെരഞ്ഞെടുപ്പ് കമീഷന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ വിദ്യാർഥി പ്രതിഷേധം ഇരമ്പി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഐആർ പിൻവലിക്കുക, തെരഞ്ഞെടുപ്പ് കമീഷൻ പരിഷ്കരിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ‌ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ആവേശത്തോടെ പ്രതിഷേധത്തിൽ അണിനിരന്നു. ​ജില്ലാ പ്രസിഡന്റ്‌ -അനസ് ജോസഫ്‌ കൊടുങ്ങല്ലൂരിലും സെക്രട്ടറി ടി -അഭിജിത്ത്‌ ചാലക്കുടിയിലും പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ -വി എസ്‌ ആദിത്യ കുന്നംകുളത്തും നവ്യ കൃഷ്ണ മണ്ണുത്തി-യിലും എ ആർ അജയ്‌ രാജ് കൊടകരയിലും ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി എസ്‌ സുബില ചേലക്കരയിലും പ്രണവ് പ്രേമൻ വള്ളത്തോൾ നഗറിലും ആൽവിൻ ഷാജി വടക്കാഞ്ചേരിയിലും യു എസ് റിതിൻ ചാവക്കാട്ടും- പി എ അശ്വിൻ നാട്ടികയിലും അതുൽ കൃഷ്‌ണ പുഴയ്ക്കലിലും സഹൃദയ കുമാർ മണലൂരിലും മുഹമ്മദ് അഷറഫ് ഒല്ലൂരിലും ടി എം കാർത്തിജ്‌ തൃശൂരിലും ഉദ്‌ഘാടനം ചെയ്തു. ചേർപ്പിൽ -സാനി സൈമണും ഇരിങ്ങാലക്കുടയിൽ -അമൻ ഗഫൂറും ഉദ്‌ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home