എംജി സര്‍വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്
എസ്എഫ്ഐ തേരോട്ടം

എസ്എഫ്ഐ സമ്പൂർണവിജയം നേടിയ aആലുവ യുസി കോളേജിൽ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് വിജയാഹ്ലാദത്തിൽ പങ്കെടുത്ത് സംസാരിക്കുന്നു
കൊച്ചി
എംജി സര്‍വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയില്‍ എസ്എഫ്ഐ തേരോട്ടം. ജില്ലയിലെ 40 കോളേജുകളില്‍ 31 ഇടത്തും എസ്എഫ്ഐ ജയിച്ചു. 10 കോളേജുകളില്‍ എസ്എഫ്ഐയ്‌ക്ക് എതിരില്ല. ആലുവ യുസി കോളേജും ചൂണ്ടി ഭാരതമാത ലോ കോളേജും കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജും കെഎസ്‌യുവിൽനിന്ന് തിരിച്ചുപിടിച്ചു. ആലുവ യുസി കോളേജ് ആറുവർഷങ്ങൾക്കുശേഷമാണ് കെഎസ്‌യുവിൽനിന്ന് എസ്എഫ്ഐ പിടിച്ചെടുത്തത്. എട്ട് വർഷങ്ങൾക്കുശേഷം തെരഞ്ഞെടുപ്പ് നടന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ പതിനാലിൽ 13 സീറ്റിലും എസ്എഫ്ഐ വിജയിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റും ചരിത്രഭൂരിപക്ഷത്തില്‍ എസ്എഫ്ഐ നിലനിര്‍ത്തി.
എറണാകുളം ഗവ. ലോ കോളേജ്, സെന്റ് ആൽബർട്ട്സ് കോളേജ്, ഭാരതമാത കോളേജ് തൃക്കാക്കര, കെഎംഎം കോളേജ് തൃക്കാക്കര, സ്റ്റാസ് കോളേജ് ഇടപ്പള്ളി, എംഇഎസ് കോളേജ് കൊച്ചി,കൊച്ചിൻ കോളേജ്, അക്വിനാസ് കോളേജ് പള്ളുരുത്തി, ഡിസ്റ്റ് കോളേജ് അങ്കമാലി, സെന്റ് പോൾസ് കോളേജ് കളമശേരി, എംഇഎസ് കോളേജ് കുന്നുകര, ജയ് ഭാരത് കോളേജ് പെരുമ്പാവൂർ, സെന്റ് കുര്യാക്കോസ് കോളേജ് പെരുമ്പാവൂർ, മാർ എലിയാസ് കോളേജ് കോതമംഗലം, ഇന്ദിരാഗാന്ധി ലോ കോളേജ് നെല്ലിക്കുഴി, എസ്എസ്-വി കോളേജ് ഐരാപുരം, ബിപിസി കോളേജ് പിറവം, ഗവ. കോളേജ് മണിമലക്കുന്ന്, ആർഎൽവി കോളേജ് തൃപ്പൂണിത്തുറ, ഗവ. ആർട്സ് കോളേജ് തൃപ്പൂണിത്തുറ, നിർമല കോളേജ് മുളന്തുരുത്തി, എസ്എസ് കോളേജ് പൂത്തോട്ട, എസ്എൻ ലോ കോളേജ് പൂത്തോട്ട, ഗവ. ബിഎഡ് കോളേജ് തൃപ്പൂണിത്തുറ, എസ്എൻഎം കോളേജ് മാല്യങ്കര, ഗവ. കോളേജ് വൈപ്പിൻ എന്നിവിടങ്ങളിലും എസ്എഫ്ഐ ജയിച്ചു.
കോതമംഗലം എംഎ കോളേജ്, കോതമംഗലം മൗണ്ട് കാർമൽ കോളേജ്, പറവൂർ ഗവ. കേസരി കോളേജ്, പുത്തൻവേലിക്കര ഐഎച്ച്ആർഡി കോളേജ്, എസ്എച്ച് കോളേജ് തേവര, ശ്രീ ശങ്കരാ കോളേജ് കാലടി, നിർമല കോളേജ് മൂവാറ്റുപുഴ, എംഇഎസ് മാറമ്പിള്ളി തുടങ്ങിയ ഇടങ്ങളില്‍ കെഎസ്‌യു ജയിച്ചു.
വിദ്യാർഥിസമൂഹം എസ്‌എഫ്‌ഐയോടൊപ്പം: എം ശിവപ്രസാദ്
ആലുവ
കേരളത്തിൽ കലാലയങ്ങളാകെ എസ്എഫ്ഐയോടൊപ്പം നിലയുറപ്പിച്ചതായി സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ആലുവ യുസി കോളേജിൽ എസ്‌എഫ്‌ഐ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്ന് സംസാരിക്കുകയായിരുന്നു ശിവപ്രസാദ്.
സംസ്ഥാനത്ത് പോളിടെക്‌നിക്, കണ്ണൂര്‍ സര്‍വകലാശാല, സ്‌കൂള്‍ പാർലമെന്റ് തെരഞ്ഞെടുപ്പ് എന്നിവയ്‌ക്കുശേഷം എംജി സര്‍വകലാശാലയിലും എസ്‌എഫ്‌ഐ തേരോട്ടം തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ വിദ്യാർഥിസമൂഹം എസ്‌എഫ്‌ഐയോടൊപ്പമാണെന്ന് എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു. കെഎസ്‌യുവിന്റെ ശക്തികേന്ദ്രങ്ങളെല്ലാം എസ്എഫ്ഐ തകർത്തു. എറണാകുളത്ത് പ്രധാന കോളേജുകളെല്ലാം എസ്എഫ്ഐ പിടിച്ചു. ആലുവ യുസി കോളേജിലെ ആറുവർഷത്തെ കെഎസ്‌യു അരാജകത്വം അവസാനിപ്പിച്ചു. കേരളമാകെ ഇൗ മുന്നേറ്റം തുടരുമെന്നും ശിവപ്രസാദ് പറഞ്ഞു.









0 comments