Deshabhimani

നിയന്ത്രണംവിട്ട കാർ മറിഞ്ഞ് 3 പേർക്ക് പരിക്ക്

 കുറ്റിമൂട് പഴയ കശുവണ്ടി ഫാക്‌ടറി വളപ്പിലേക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ  കാർ

കുറ്റിമൂട് പഴയ കശുവണ്ടി ഫാക്‌ടറി വളപ്പിലേക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ കാർ

വെബ് ഡെസ്ക്

Published on Sep 30, 2026, 02:03 AM | 1 min read

വെഞ്ഞാറമൂട്

നിയന്ത്രണം വിട്ട കാർ മറിഞ്ഞ് കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്ക്. കല്ലറ സ്വദേശികളായ കെ എം ഷാജി (58), അൽത്താഫ് (55 ), മുഹമ്മദ് റഷീദ് (78) എന്നിവർക്കാണ് പരിക്ക്. കാരേറ്റുനിന്ന്‌ കല്ലറ ഭാഗത്തേക്ക് വരികയായിരുന്ന ബിഎംഡബ്ല്യൂ കാർ കുറ്റിമൂട് പഴയ കശുവണ്ടി ഫാക്‌ടറി വളപ്പിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home