Deshabhimani

സുവർണ ജൂബിലി നിറവിൽ ‘അനശ്വര’

ബിഗ് ബജറ്റിൽ
രാവണനെത്തി

കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ കൊല്ലം അനശ്വര അവതരിപ്പിച്ച 
‘രാവണൻ' നാടകത്തിൽനിന്ന്
വെബ് ഡെസ്ക്

Published on Sep 30, 2026, 01:13 AM | 1 min read

കൊല്ലം ​

സുവർണ ജൂബിലി നിറവിൽ ‘രാവണൻ' എന്ന ബിഗ് ബജറ്റ് നാടകവുമായി കൊല്ലം അനശ്വര. ആദികാവ്യത്തിൽ ക്രൂരനും വില്ലനും എന്ന് വിധിയെഴുതിയ രാവണന്റെ ഹൃദയത്തിലൂടെയുള്ള ഒരു തീർഥയാത്രയായ നാടകം ലങ്കാധിപനെക്കുറിച്ചുള്ള ഒരു പുനർവായനകൂടിയാണ്‌. 25 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ നാടകം അണിയിച്ചൊരുക്കിയത്‌. -സാധാരണ 10മുതൽ 12ലക്ഷം രൂപ ചെലവഴിച്ചാണ് ഒരു പുതിയ നാടകം ഒരുക്കുന്നത്. പത്തുതലയും 20 കൈകളുമുള്ള രാവണനല്ല, മറിച്ച് നല്ല ഭരണാധികാരി, സംഗീതജ്ഞൻ, ഗായകൻ, പ്രഭാഷകൻ, നർത്തകൻ, നടൻ, വേദപണ്ഡിതൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗുണഗണങ്ങളുടെ ഉടമ കൂടിയാണെന്ന്‌ വരച്ചുകാട്ടുന്ന നാടകം രാവണനില്ലെങ്കിൽ രാമനില്ല എന്ന ബോധ്യം കൂടി സാക്ഷ്യപ്പെടുത്തുന്നു. ഫ്രാൻസിസ് ടി മാവേലിക്കരയുടെ രചനയിൽ വത്സൻ നിസരിയാണ്‌ സംവിധാനം ചെയ്തത്. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന അനശ്വരയുടെ 11–-ാം നാടകത്തിന്റെ ആദ്യ അവതരണം കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടന്നു. വരും വർഷങ്ങളിലും മികച്ച നാടകങ്ങൾ വേദിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്‌ സമിതിയെന്ന് സമിതി ഉടമയും നാടക നിർമാതാവുമായ അനു വാസുദേവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home