Deshabhimani

print edition വിദ്യാർഥിസമൂഹം എസ്‌എഫ്‌ഐയോടൊപ്പം: എം ശിവപ്രസാദ്‌

M Sivaprasad
വെബ് ഡെസ്ക്

Published on Sep 30, 2026, 01:20 AM | 1 min read

ആലുവ : കേരളത്തിൽ കലാലയങ്ങളാകെ എസ്എഫ്ഐയോടൊപ്പം നിലയുറപ്പിച്ചതായി സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് പറഞ്ഞു. ആലുവ യുസി കോളേജിൽ എസ്‌എഫ്‌ഐ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്ന്‌ സംസാരിക്കുകയായിരുന്നു ശിവപ്രസാദ്‌.


സംസ്ഥാനത്ത്‌ പോളിടെക്‌നിക്, കണ്ണൂര്‍ സര്‍വകലാശാല, സ്‌കൂള്‍ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ എന്നിവയ്‌ക്കുശേഷം എംജി സര്‍വകലാശാലയിലും എസ്‌എഫ്‌ഐ തേരോട്ടം തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ വിദ്യാർഥിസമൂഹം എസ്‌എഫ്‌ഐയോടൊപ്പമാണെന്ന്‌ എംജി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു. കെഎസ്‌യുവിന്റെ ശക്തികേന്ദ്രങ്ങളെല്ലാം എസ്എഫ്ഐ തകർത്തു. എറണാകുളത്ത് പ്രധാന കോളേജുകളെല്ലാം എസ്എഫ്ഐ പിടിച്ചു. ആലുവ യുസി കോളേജിലെ ആറുവർഷത്തെ കെഎസ്‌യു അരാജകത്വം അവസാനിപ്പിച്ചു. കേരളമാകെ ഇ‍ൗ മുന്നേറ്റം തുടരുമെന്നും ശിവപ്രസാദ് പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home