Deshabhimani

ഹൃദയപൂർവ്വം "നല്ല നടപ്പ്'

ഹൃദയദിനത്തോട്‌ അനുബന്ധിച്ച് എൻ എസ് സഹകരണ ആശുപത്രി സംഘടിപ്പിച്ച വാക്കത്തൺ മേയർ എ കെ ഹഫീസ്
ഫ്ലാഗ് ഓഫ് ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 30, 2026, 01:17 AM | 1 min read

കൊല്ലം

ലോക ഹൃദയദിനത്തോട്‌ അനുബന്ധിച്ച് നഗരത്തിൽ ആയിരത്തിലേറെ ആളുകൾ പങ്കെടുത്ത്‌ ഹൃദയാരോഗ്യ ബോധവൽക്കരണ വാക്കത്തൺ "നല്ല നടപ്പ്'. ജില്ലാ സ്പോർട്സ് കൗൺസിൽ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, എൻസിസി എന്നീ സംഘടനകളുടെ സഹകരണത്തോടെ എൻ എസ് സഹകരണ ആശുപത്രിയാണ് വാക്കത്തൺ സംഘടിപ്പിച്ചത്. പ്രസ് ക്ലബ്‌ മൈതാനം മുതൽ വിപാർക്ക്‌ വരെ സംഘടിപ്പിച്ച വാക്കത്തൺ മേയർ എ കെ ഹഫീസ് ഫ്ലാഗ് ഓഫ് ചെയ്തു. ആശുപത്രിയിൽ 24മണിക്കൂറും പ്രവർത്തിക്കുന്ന ചെസ്റ്റ് പെയിൻ ക്ലിനിക്‌ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ആർ ലതാദേവി ഉദ്ഘാടനംചെയ്തു. ഹൃദയാഘാതത്തിന്റെ അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുകയാണ്‌ ക്ലിനിക്കിന്റെ ലക്ഷ്യം. ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവൻപിള്ള അധ്യക്ഷനായി. ചീഫ് കാർഡിയോളജിസ്റ്റ് ഡോ. റെയ്ച്ചൽ ഡാനിയൽ, ഭരണസമിതിഅംഗം സൂസൻകോടി, ഡോ. സുജയ് രംഗ, അഡ്വ. പി കെ ഷിബു, അഡ്വ. ഡി സുരേഷ്‌കുമാർ, എസ് സുൽബത്ത്, സെക്രട്ടറി പി ഷിബു, ഡോ. വി കെ സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. കാർഡിയോളജി വിഭാഗം ഡോക്ടർമാർ എസ്എൻ കോളേജ് വിദ്യാർഥികൾക്കായി സിപിആർ പരിശീലന, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്‌ ലൈജു ഉദ്ഘാടനംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home