കോവളം സ്പാ പീഡനക്കേസ് : 2 പ്രതികൾ കൂടി അറസ്റ്റിൽ

കോവളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്‌പായിൽ എത്തിച്ച് നിരവധി തവണ പീഡിപ്പിച്ച കേസിലെ രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. കേസിലെ പ്രതിയായ അനിൽ, സുധീഷ്. എസ് എന്നവിരെയാണ് സിറ്റി പോലീസ് കമ്മീഷ്ണർ ഡോ. അരുൾ ആർ ബി കൃഷ്‌ണൻ്റെ നിർദ്ദേശപ്രകാരം, പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അനിലിനെ പൂന്തുറയിൽ നിന്നും സുധീഷിനെ പുതിയതുറയിൽ നിന്നുമാണ് പിടികൂടിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ മറ്റു നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്.
അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിയെ ചെറിയമ്മയും ഭർത്താവുമാണ് സ്‌പാ ഉടമകൾക്ക് കൈമാറിയത്. ഇരുവരും അനാശാസ്യപ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നവരാണെന്നും പൊലീസ് പറഞ്ഞു. ചൂഷണം സഹിക്കാതെയായപ്പോൾ പെൺകുട്ടി സ്‌പായിൽവച്ച് പരിചയപ്പെട്ട നെയ്യാറ്റിൻകര സ്വദേശിയോടൊപ്പം രക്ഷപ്പെട്ടു.
സെപ്തംബർ 21ന് പെൺകുട്ടിയെ കാണാതായതായി ചെറിയമ്മ നൽകിയ പരാതിയെ തുടർന്നാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ മൊബൈലിൽനിന്ന് പൊലീസ് രണ്ട് ആധാർ കാർഡുകൾ കണ്ടെത്തി. ഇതിൽ ഒന്നിൽ പ്രായം 20ഉം മറ്റൊന്നിൽ 16ഉം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനം പുറത്തറിഞ്ഞത്.
കുട്ടിയെ പൊലീസ് കണ്ടെത്തി കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. ചെറിയമ്മ ചെന്നൈയിലെ സ്പാകളിലെത്തിച്ച്, തന്നെ ലൈംഗികചൂഷണം നടത്തിയിരുന്നതായും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.








0 comments