Deshabhimani

എഐ സ്വയം സൈബർ ആക്രമണങ്ങൾ നടത്തുന്ന കാലം ആരംഭിച്ച് കഴി‍ഞ്ഞു; മുന്നറിയിപ്പുമായി ഗൂഗിള്‍

google ai
വെബ് ഡെസ്ക്

Published on Nov 18, 2026, 01:58 PM | 1 min read

ന്യൂയോർക്ക് : മനുഷ്യസഹായമില്ലാതെ സ്വയം നിയന്ത്രിത എഐ സൈബർ ആക്രമണങ്ങൾ നടത്തുന്ന യു​ഗം ആരംഭിച്ച് കഴി‍ഞ്ഞുവെന്ന് ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്. ഭീഷണി നിരീക്ഷണ വിഭാഗമായ ​ഗൂ​ഗിൾസ് ത്രെട്ട് ഇന്റലിജൻസ് ​ഗ്രൂപ്പാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.


സോഫ്റ്റ് വെയറുകളിലെ സുരക്ഷാ പിഴവുകൾ സ്വയം കണ്ടെത്താനും അത് മുതലെടുത്ത് സൈബർ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും ശേഷിയുള്ള നിർമിതബുദ്ധി സംവിധാനങ്ങളെ ഹാക്കർമാർ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഗൂ​ഗിൾസ് ത്രെട്ട് ഇന്റലിജൻസ് ​ഗ്രൂപ്പ് നടത്തിയ പരിശോധനയിലാണ് മനുഷ്യസഹായമില്ലാതെ പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്ന എഐ ഹാക്കിംഗ് സംവിധാനത്തെ ഗൂഗിൾ ആദ്യമായി കണ്ടെത്തിയത്.


അത്യാധുനിക ലാർജ് ലാംഗ്വേജ് മോഡലുകൾ ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. സാധാരണയായി സോഫ്റ്റ്‌വെയർ കമ്പനികൾ സുരക്ഷാ പിഴവുകൾ കണ്ടെത്തുമ്പോൾ അവ പരിഹരിക്കുന്നതിനായി സെക്യൂരിറ്റി അപ്‌ഡേറ്റുകൾ'പുറത്തിറക്കാറുണ്ട്. എന്നാൽ ഈ സുരക്ഷാ അപ്‌ഡേറ്റുകളെയാണ് എഐ ഹാക്കർമാർ ആയുധമാക്കുന്നത്.


കോഡിൽ വരുത്തിയ മാറ്റങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ, ഡെവലപ്പർമാർ ഏത് സുരക്ഷാ പിഴവാണ് പരിഹരിച്ചതെന്ന് എഐ തിരിച്ചറിയുന്നു. അപ്‌ഡേറ്റ് ചെയ്യാത്ത സിസ്റ്റങ്ങളെ ലക്ഷ്യമിട്ട് ആ പിഴവ് മുതലെടുക്കാനുള്ള ഹാക്കിംഗ് കോഡുകൾ സ്വയം നിർമ്മിക്കുകയും മനുഷ്യസഹായമില്ലാതെ കടന്നുകയറുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home