ഡിവൈഎഫ്ഐ പ്രതിഷേധം വിജയം; കാസർകോട് മെഡിക്കൽ കോളേജിലെ ഒപി തുടരും

കാസർകോട്: ഡിവൈഎഫ്ഐ പ്രതിഷേധത്തിന് പിന്നാലെ കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ ഒപി നിർത്താനുള്ള തീരുമാനം പിൻവലിച്ചു. ആരോഗ്യമന്ത്രി കെ മുരളീധരൻ ജില്ലയിലെത്തി മടങ്ങിയതിന് പിന്നാലെ, ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളേജിൽ ഒപി നിർത്തിയത്. അക്കാദമിക് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഒപി സൗകര്യം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് ചൊവ്വ മുതൽ മാറ്റിയതായി പ്രിൻസിപ്പലിന്റെ നോട്ടീസ് ആശുപത്രിയിൽ പതിപ്പിക്കുകയായിരുന്നു.
ഇതിനെതിരെ വൻ പ്രതിഷേധമാണ് ഡിവൈഎഫ്ഐ നടത്തിയത്. പ്രിൻസിപ്പലിനെ ഉപരോധിച്ച്, ഒപി സേവനം പുനഃസ്ഥാപിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഒപി നിലവിലുള്ള സേവനം തുടരുമെന്ന് അധികാരികൾ ഉറപ്പ് നൽകി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.
ദിവസം ശരാശാരി മുന്നൂറിലധികം ഒപി നിലവിൽ ഉക്കിനടുക്കയിൽ വരുന്നുണ്ട്. ത്വക് രോഗ വിഭാഗത്തിൽ മാത്രം കഴിഞ്ഞയാഴ്ച ശരാശരി നൂറിലധികം രോഗികളെത്തി. ഒപി നിർത്താലാക്കിയാൽ ഇത്രയും രോഗികൾ, ഇനി ചികിത്സക്കായി കാസർകോട്ട് എത്തേണ്ടി വരും. ബദിയഡുക്ക, ഉക്കിനടുക്കപോലുള്ള അതിർത്തി ദേശങ്ങളിലെ നിർധന രോഗികൾക്ക് വലിയ ആശ്വാസമായിരുന്നു മെഡിക്കൽ കോളേജ്. എൽഡിഎഫ് സർക്കാർ കാലത്താണ്, കെട്ടിടങ്ങളുടെയും അക്കാദമിക്ക് ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. നിലവിൽ നഴ്‌സിങ് കോളേജ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് എംബിബിഎസ് കോഴ്‌സ് തുടങ്ങിയത്.








0 comments