അക്വാൻ ചുഴലിക്കാറ്റ്: ഒഡിഷയിലെ ബീച്ചുകളിൽ നിയന്ത്രണം ഏർപ്പെടുത്തി

പ്രതീകാത്മക ചിത്രം Photo: PTI
ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട അക്വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒഡിഷയിലെ ബീച്ചുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. വ്യാപകനാശം വിതച്ച രണ്ട് ചുഴലിക്കാറ്റുകൾക്കു പിന്നാലെയാണ് അക്വാൻ ചുഴലിക്കാറ്റിന്റെ വരവ്.
അയൽസംസ്ഥാനമായ ആന്ധ്രാപ്രദേശിൽ വെള്ളിയാഴ്ച തീരംതൊടുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമർദം ശക്തികൂടി തീവ്ര ചുഴലിക്കാറ്റായി മാറും. ഈ സാഹചര്യത്തിലാണ് ഒഡിഷയിലെ ബീച്ചുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ബോട്ടിങ്, ജലകായിക വിനോദങ്ങൾ, വിനോദയാത്രാ കപ്പൽ സർവീസുകൾ തുടങ്ങിയ വിനോദ പ്രവർത്തനങ്ങളും നിർത്തിവെയ്ക്കാൻ നിർദേശമുണ്ട്.
മണിക്കൂറിൽ 100–110 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച ഒഡിഷയിൽ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിലും വെള്ളി, ശനി ദിവസങ്ങളിൽ 50–60 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശുമെന്നാണ് പ്രവചനം. ബുധൻ രാത്രി മുതൽ ശനി വരെ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.








0 comments