Deshabhimani

ആറിൽ അടിപൊട്ടി: മന്ത്രിസഭായോഗത്തിൽ പൊട്ടിത്തെറി; വാർത്താസമ്മേളനമില്ലാതെ മുഖ്യമന്ത്രി മുങ്ങി

udf cabinet
വെബ് ഡെസ്ക്

Published on Nov 18, 2026, 12:31 PM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറ് മാസം തികയുമ്പോൾ മന്ത്രിസഭാ യോഗത്തിൽ തമ്മിലടി പാരമ്യത്തില്‍. മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ രൂക്ഷവിമർശനം ഉന്നയിച്ച് രം​ഗത്തെത്തി. യോ​ഗത്തിൽ വൻ തർക്കമുണ്ടായെന്നാണ് റിപ്പോർട്ട്. ഇതോടെ ബുധനാഴ്ച നടത്തുന്ന സ്ഥിരം വാർത്താസമ്മേളനം പോലും മുഖ്യമന്ത്രി മാറ്റിവെച്ചു.


മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതയാണ് മന്ത്രിമാരെ ആകെ ചൊടുപ്പിച്ചത്. എല്ലാ വകുപ്പിലും കയറി ഇടപെടുന്ന മുഖ്യമന്ത്രിയുടെ നടപടികളിൽ മിക്ക മന്ത്രിമാരും ഇതിനകം അതൃപ്തി പരസ്യമാക്കിയിരുന്നു. ഒന്നിനും ചർച്ചയില്ലെന്ന്‌ അനിൽ കുമാറും ഒന്നും അറിയുന്നില്ലെന്ന്‌ സണ്ണി ജോസഫും തുറന്നടിച്ചു. മോൻസും ലീഗ്‌ മന്ത്രിമാരും ഇടഞ്ഞു.


പുതിയ പിഎസ്‍സി അംഗങ്ങളുടെ പട്ടികയും ഗുരുവായൂർ ദേവസ്വം നിയമനവും ചർച്ച നടക്കാതെയാണ് തീരുമാനിച്ചതെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന് സണ്ണി ജോസഫും പറഞ്ഞു. വൈദ്യുതി വാങ്ങൽ കരാർ അടക്കം സണ്ണി ജോസഫ് അറിയാതെയാണ് മുഖ്യമന്ത്രി വകുപ്പിൽ ഇടപെടൽ നടത്തിയത്. ബോർഡ്- കോർപ്പറേഷൻ വിഭജനത്തിൽ ആർഎസ്പിക്ക് പരിഗണന ലഭിച്ചെന്നും കൂട്ടായ ചർച്ചകൾ ഇല്ലെന്നും ഷിബു ബേബി ജോണും പറഞ്ഞു. വിമർശനങ്ങൾ കടുത്തതോടെ യോ​ഗം രണ്ടര മണിക്കൂറോളം നീണ്ടു. ഇതോടെ പതിവ് വാർത്താസമ്മേളനം നടത്തായെ മുഖ്യമന്ത്രി ഡൽഹിക്ക് പറക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home