Deshabhimani

കോർപ്പറേറ്റുകൾക്ക് ഇഷ്ടംപോലെ വെള്ളമൂറ്റാം; പാരിസ്ഥിതിക നഷ്ടപരിഹാരത്തുകയിൽ വന്‍ ഇളവ്

underground water
വെബ് ഡെസ്ക്

Published on Nov 19, 2026, 01:17 PM | 1 min read

ന്യൂഡൽഹി : ഭൂ​ഗർഭ ജലസ്രോതസുകളെ അമിതമായി ഊറ്റിയെടുക്കാൻ കോർപ്പറേറ്റുകൾക്കും വ്യവസായങ്ങൾക്കും കേന്ദ്രത്തിന്റെ അനുമതി. അനധികൃതമായി ഭൂ​ഗർഭജലം ഉപയോ​ഗിക്കുന്ന ഖനനയൂണിറ്റുകൾക്കും വ്യവസായങ്ങൾക്കും ഏർപ്പെടുത്തി വന്ന പാരിസ്ഥിതിക നഷ്ടപരിഹാരത്തുകയിൽ വൻ ഇളവാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് 30 മുതൽ 75 ശതമാനം വരെയാണ് ഇളവ് ലഭിക്കുക.


കേന്ദ്രത്തിന്റെ വഴിവിട്ട നീക്കം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് വിദ​ഗ്ധർ വിലയിരുത്തുന്നത്. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക് 30 മുതൽ 60 ശതമാനം വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. എൻഒസി പുതുക്കാൻ വൈകുന്നവർക്ക് 40 മുതൽ 70 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.


പദ്ധതികൾക്കായി ഉപയോ​ഗിക്കുന്ന ഭൂ​ഗർഭ ജലത്തിന്റെ അളവ് അനുസരിച്ചാണ് ഇളവ് കണക്കാക്കുക. അതായത്, പ്രതിദിന ജലഉപഭോഗത്തെ 200 കിലോലിറ്ററിൽ താഴെ, 200–1000 കിലോലിറ്റർ, 1000–5000 കിലോലിറ്റർ, 5000 കിലോലിറ്ററിന് മുകളിൽ എന്നിങ്ങനെ നാല് സ്ലാബുകളായി തിരിച്ച് ആനുകൂല്യനിരക്കുകൾ നിശ്ചയിച്ചിരിക്കുന്നു. സേഫ്, സെമി ക്രിട്ടിക്കൽ, ക്രിട്ടിക്കൽ, ഓവർ എക്സ്പ്ലോയിറ്റഡ്, സലൈൻ എന്നിങ്ങനെയാണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുള്ളത്.


ജലക്ഷാമവും വേനൽക്കാല വരൾച്ചയും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഭൂഗർഭജല ചൂഷണം നടത്തുന്ന കമ്പൻ കോർപ്പറേറ്റ് കമ്പനികൾക്ക് പിഴത്തുക കുറയ്ക്കുന്നത് നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. കർശനമായ പിഴയും നിയന്ത്രണങ്ങളും നിലവിലിരിക്കെത്തന്നെ പലയിടത്തും അനധികൃത കുഴൽകിണറുകളും ജലചൂഷണവും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. പിഴത്തുകയിൽ വൻ ഇളവ് നൽകിയതിലൂടെ വൻകിട കോർപ്പറേറ്റുകളും ഖനന സ്ഥാപനങ്ങളും ജലസ്രോതസുകൾ യഥേഷ്ടം ഉപയോഗിക്കും. കാർഷിക മേഖലയിലടക്കം വലിയ പ്രതിസന്ധിക്ക് ഇത് കാരണമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home