Deshabhimani

നിർത്തിയിട്ട ലോറിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 9 പേർക്ക് പരിക്ക്

KSRTC Bus Accident
വെബ് ഡെസ്ക്

Published on Nov 18, 2026, 01:34 PM | 1 min read

ചിങ്ങവനം: നിർത്തിയിട്ട ലോറിയിലേയ്ക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കണ്ടക്ടർ ഉൾപ്പടെ 9 പേർക്ക് പരിക്കേറ്റു. ചൊവ്വ രാത്രി 11 മണിയോടെ എംസി റോഡിൽ പള്ളം മാവിളങ് വളവിലാണ് അപകടം നടന്നത്. തടികയറ്റി വന്ന ലോറിക്ക് പിന്നിലേയ്ക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ല.


തിരുവനന്തപുരത്തുനിന്ന് ഊട്ടിയിലേയ്ക്ക് യാത്ര തിരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനെ മറികടന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെയാണ് നിർത്തിയിട്ട ലോറിയിൽ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിങ്ങവനം പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home